വിംസ് മെഡിക്കല്‍ കോളേജ് കൈമാറ്റം: വിദഗ്ധ സമിതി സന്ദര്‍ശിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സമിതിയാണ് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം വിംസില്‍ എത്തിയത്.
കല്പറ്റ: വിംസ് മെഡിക്കല്‍ കോളജ് മെഡിക്കല്‍ കോളജ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി മേപ്പാടി വിംസ് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സമിതിയാണ് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം വിംസില്‍ എത്തിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സി രവീന്ദ്രന്, അസോസിയേറ്റ് പ്രഫസര്‍ ഡോ. കൃഷ്ണ കുമാര്‍, ഡോ. ബാബുരാജ്, ഡോ. കെ സജീഷ് എന്നിവര്‍ക്ക് പുറമെ എഞ്ചിനീയറിങ്, അടിസ്ഥാന സൗകര്യം, സാമ്പത്തികം എന്നീ വിഭാഗങ്ങളിലെ വിദഗ്ധരും സമിതിയോടൊപ്പമുണ്ട്. സമിതിയുടെ മൂന്ന് ദിവസത്തെ സന്ദര്‍ശനം ഇന്നും നാളെയും തുടരും. സമിതി മൂന്ന് ആഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.
സി കെ ശശീന്ദ്രന് എംഎല്‍എ, ഡോ. ഗോപകുമാരന്‍ കര്‍ത്ത, എക്സിക്യൂട്ടീവ് ട്രസ്റ്റീ യു ബഷീര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്, ഡോ. അനന്തനാരായണന്‍, എന്‍എച്ച്എം ഡിപിഎം ഡോ. ബി അഭിലാഷ്, ആശുപത്രി അധികൃതര്‍ എന്നിവരും സന്ദര്‍ശനവേളയില്‍ സന്നിഹിതരായിരുന്നു.
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT