Latest News

ബിജെപിയില്‍ ചേരാത്തതുകൊണ്ട് തീഹാര്‍ ജയിലിലാക്കി; ബിജെപിക്കെതിരേ ഡി കെ ശിവകുമാര്‍

ബിജെപിയില്‍ ചേരാത്തതുകൊണ്ട് തീഹാര്‍ ജയിലിലാക്കി; ബിജെപിക്കെതിരേ ഡി കെ ശിവകുമാര്‍
X

ബെലഗാവി: ബിജെപിയില്‍ ചേരാന്‍ സമ്മതിക്കാത്തുകൊണ്ടാണ് തന്നെ തീഹാര്‍ ജയിലിലടച്ചതെന്ന് കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാര്‍. ശിവകുമാറിനെ ജയിലിലടച്ചതിനെക്കുറിച്ച ബിജെപി മന്ത്രി കെ എസ് ഈശ്വരപ്പയുടെ പരിഹാസത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

''നിങ്ങളെ പിന്തുണയ്ക്കാത്തതിനാണ് എന്നെ ജയിലിലടച്ചത്. ഞാന്‍ ബിജെപിയില്‍ ചേരാത്തത് നിങ്ങളെ അസ്വസ്ഥരാക്കി''-ശിവകുമാര്‍ പറഞ്ഞു. താന്‍ പറഞ്ഞതിന് തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍പ്പെട്ട് 2019ല്‍ 50 ഓളം ദിവസമാണ് ശിവകുമാര്‍ തീഹാര്‍ ജയിലില്‍ കിടക്കേണ്ടിവന്നത്.

മഹാദായി പദ്ധതി തുടങ്ങാത്തതിനെയും ശിവകുമാര്‍ കുറ്റപ്പെടുത്തി. കേന്ദ്രത്തിലും കര്‍ണാടകത്തിലും ബിജെപിയാണ് പിന്നെയെന്തുകൊണ്ടാണ് നടപ്പാക്കാന്‍ മടിക്കുന്നതെന്നായിരുന്നു ചോദ്യം.

'മുഖ്യമന്ത്രി ബസവരാജ് ബൊമ്മായ്ക്ക് എല്ലാം അറിയാം. ജലവിഭവ വകുപ്പ് അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ക്യാബിനറ്റ് മന്ത്രി ഈശ്വരപ്പ സംസ്ഥാനത്തെ മുഖ്യമന്ത്രിയെ മാറ്റുന്നതിനെക്കുറിച്ചാണ് പറയുന്നത്''- അഴിമതിയുടെ കാര്യത്തില്‍ കര്‍ണാടകയാണ് ഒന്നാം സ്ഥാനത്താണുള്ളതെന്നും അദ്ദേഹം പറഞ്ഞു..

സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ഇല്ലാതാക്കുമെന്ന് പറഞ്ഞ മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെയും അദ്ദേഹം പരിഹസിച്ചു.

Next Story

RELATED STORIES

Share it