- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി; തൃക്കാക്കര നഗരസഭ ഇടതു മുന്നണി നിലനിര്‍ത്തി, ഉഷ പ്രവീണ്‍ ചെയര്‍പേഴ്‌സണ്‍
കോണ്‍ഗ്രസിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി അജിത തങ്കപ്പനെയാണ് ഉഷ പരാജയപ്പെടുത്തിയത്.

കൊച്ചി: കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ തൃക്കാക്കര നഗരസഭ ഭരണം ഇടതുമുന്നണി നിലനിര്‍ത്തി. സിപിഎമ്മിന്റെ ഉഷ പ്രവീണിനെ നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി അജിത തങ്കപ്പനെയാണ് ഉഷ പരാജയപ്പെടുത്തിയത്.
കോണ്‍ഗ്രസില്‍നിന്നു കൂറുമാറിയ ചെയര്‍പേഴ്‌സണായ ഷീല ചാരുവിനെ അയോഗ്യയാക്കിയതോടെയാണ് നഗരസഭയിലേക്ക് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസില്‍ നിന്നും ഇടതുപക്ഷത്തേക്ക് കൂറുമാറിയ ഷീല അയോഗ്യയായതോടെ, 43 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 21 അംഗങ്ങള്‍ വീതമായി. വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് അംഗം ഇ എ മജീദിന്റെ വോട്ടാണ് അസാധുവായതാണ് കോണ്‍ഗ്രസ് പ്രതീക്ഷകളെ തകിടം മറിച്ചത്.
ചെയര്‍പേഴ്‌സണ്‍ പദവി വീതംവെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെയാണ്, കോണ്‍ഗ്രസ് കൗണ്‍സിലറായ ഷീല ചാരു ഇടതുപക്ഷത്തേക്ക് ചേക്കേറിയത്. തുടര്‍ന്ന് ഷീലയെ ചെയര്‍പേഴ്‌സണാക്കി ഇടതുപക്ഷം ഭരണം പിടിക്കുകയായിരുന്നു.
ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ ഒന്നാം ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറായ അജിത തങ്കപ്പനെ മല്‍സരിപ്പിക്കാന്‍ യുഡിഎഫ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയെച്ചൊല്ലി സിപിഎമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. മുന്‍ ചെയര്‍പേഴ്‌സണ്‍ കെ കെ നീനുവിനെ നഗരസഭാധ്യക്ഷ ആക്കണമെന്നായിരുന്നു പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടത്.
എന്നാല്‍ ഇതിനെ ഷീല ചാരു ഉള്‍പ്പെടെ എതിര്‍ത്തതായാണ് സൂചന. ഇതോടെയാണ് 21ാം ഡിവിഷനിലെ കൗണ്‍സിലറായ ഉഷയെ മല്‍സരിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. തൃക്കാക്കര നഗരസഭ അധ്യക്ഷ സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















