മൂന്ന് വയസ്സുകാരന് പരിക്കേറ്റ സംഭവം; മാതാപിതാക്കളെ ചോദ്യം ചെയ്യുന്നു, കുട്ടിയുടെ നില അതീവഗുരുതരം

മൂന്ന് വയസ്സുകാരന് പരിക്കേറ്റ സംഭവം; മാതാപിതാക്കളെ ചോദ്യം ചെയ്യുന്നു, കുട്ടിയുടെ നില അതീവഗുരുതരം

കൊച്ചി: പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസ്സുകാരന് പരിക്കേറ്റ സംഭവത്തില്‍ പോലിസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമാണ് കേസെടുത്തത്. കുട്ടിയുടെ മാതാപിതാക്കളെ പോലിസ് ചോദ്യം ചെയ്യുകയാണ്. അതേസമയം കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. പശ്ചിമ ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മകനെ തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ഡോക്ടര്‍മാര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ കുട്ടിയുടെ പരിക്കുകളില്‍ അസ്വാഭാവികത കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി വൃത്തങ്ങള്‍ പോലിസിനെയും ചെല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരെയും വിവിരമറിയിച്ചു.

അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച കുട്ടി ടെറസിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റതെന്നാണ് പിതാവ് പോലിസിനെയും ആശുപത്രി വൃത്തങ്ങളെയും അറിയിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമാണന്ന് അറിയിച്ചിട്ടും ഉടന്‍ തന്നെ മറ്റൊരാശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിക്കണമെന്ന് മാതാപിതാക്കള്‍ വാശി പിടിച്ചതാണ് സംശയത്തിനിടയാക്കിയത്.

RELATED STORIES

Share it
Top