എറണാകുളത്ത് മൂന്ന് വനിതാ തടവുകാര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചു; പോലിസ് ഓടിച്ചിട്ട് പിടികൂടി
കളവ് കേസിലെ പ്രതികളായ, ഷീബ, റഹീന, ഇന്ദു എന്നിവരാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്.
കൊച്ചി: കാക്കനാട് ജയിലില്‍ നിന്നും മൂന്ന് വനിതാ തടവുകാര്‍ രക്ഷപെടാന്‍ ശ്രമിച്ചു. മൂന്ന് പേരേയും ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടിച്ചു. കളവ് കേസിലെ പ്രതികളായ, ഷീബ, റഹീന, ഇന്ദു എന്നിവരാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. കാക്കനാട് ജയിലില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.
മാലിന്യം പുറത്ത് നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സമയത്ത് ഇവര്‍ ജയില്‍ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ജയില്‍ ജീവനക്കാര്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
കാക്കനാട് ജില്ലാ ജയില്‍ ഉദ്യോഗസ്ഥരെക്കൂടാതെ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥരടക്കം എത്തിയാണ് രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് വനിതാ തടവുകാരേയും പിടികൂടിയത്. അതേസമയം ജയില്‍ ചാടാന്‍ ശ്രമിച്ചതിന് വനിതാ തടവുകാര്‍ക്കെതിരേ ഇന്‍ഫോപാര്‍ക്ക് സ്‌റ്റേഷനില്‍ കേസെടുത്തു. ജയില്‍ അധികൃതരുടെ പരാതിയെത്തുടര്‍ന്നാണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്.
RELATED STORIES
പരസ്യത്തിന്റെ അത്രയും വലിപ്പം 'മാപ്പിനും' ഉണ്ടായിരിക്കണം പതഞ്ജലിയോട്...
23 April 2024 9:18 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTഗുജറാത്തില്‍ ബിജെപിക്ക് നാടകീയ ജയം; മാച്ച് ഫിക്സിങ്ങെന്ന് കോണ്‍ഗ്രസ്
22 April 2024 3:02 PM GMTകോണ്‍ഗ്രസും സിപിഎമ്മും ബംഗാളില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമല്ലെന്ന്...
22 April 2024 10:14 AM GMTഇന്നത്തെ കേരള സന്ദര്‍ശനം റദ്ദാക്കി രാഹുല്‍ ഗാന്ധി; കെ സി...
22 April 2024 6:43 AM GMTരാജ്യത്തിന്റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്ക് നല്‍കും'; മോദിയുടെ ...
22 April 2024 6:35 AM GMT