Latest News

മഹാരാഷ്ട്ര: അഴിമതിക്കേസുകള്‍ പിന്‍വലിച്ചതിനെതിരേ ത്രികക്ഷികള്‍ സുപ്രിം കോടതിയില്‍; പിന്‍വലിച്ച കേസുകളില്‍ അജിത് പവാര്‍ പ്രതിയല്ലെന്ന് അന്വേഷണ ഏജന്‍സി

ഫഡ്‌നാവിസും എന്‍സിപി നേതാവ് അജിത് പവാറും ആജന്മരാഷ്ട്രീയ ശത്രുക്കളാണെന്നാണ് കരുതപ്പെട്ടിരുന്നത്. 2014 ല്‍ ഫഡ്‌നാവിസ് അധികാരമേറ്റയുടനെയാണ് കോണ്‍ഗ്രസ് എന്‍സിപി ഭരണകാലത്തെ 70000 കോടിയുടെ ജലസേചന പദ്ധതിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചത്.

മഹാരാഷ്ട്ര: അഴിമതിക്കേസുകള്‍ പിന്‍വലിച്ചതിനെതിരേ ത്രികക്ഷികള്‍ സുപ്രിം കോടതിയില്‍; പിന്‍വലിച്ച കേസുകളില്‍ അജിത് പവാര്‍ പ്രതിയല്ലെന്ന് അന്വേഷണ ഏജന്‍സി
X

മുംബൈ: എന്‍സിപി നേതാവ് അജിത് പവാര്‍ പ്രതിയായ 9 അഴിമതി കേസുകളില്‍ ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരേ കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന ത്രികക്ഷി സഖ്യം സുപ്രിം കോടതിയെ സമീപിച്ചു. ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായ ഉടനെയാണ് അജിത് പവാറിന്റെ പേരിലുള്ള അഴിമതിക്കേസുകളില്‍ ക്ലീന്‍ ചിറ്റ് നല്‍കിയത്. 24 മണിക്കൂറിനുള്ളില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നും അതുവരെയും നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടയണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം ഫെഡ്‌നാവിസ് സര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് നല്‍കിയ 9 കേസുകളിലും അജിത് പവാര്‍ പ്രതിയല്ലെന്ന് മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. ഫഡ്‌നാവിസ് സര്‍ക്കാര്‍ അധികാരമേറ്റ ഉടനെയാണ് 9 കേസുകളും അഴിമതി വിരുദ്ധ സെല്ല് അന്വേഷണം അവസാനിപ്പിച്ചത്. അന്വേഷണം അവസാനിപ്പിച്ചത് സാധാരണ നടപടിക്രമങ്ങളുടെ ഭാഗം മാത്രമായിരുന്നുവെന്നും ബോംബെ ഹൈക്കോടതിയില്‍ നടക്കുന്ന കേസുകളില്‍ റിപോര്‍ട്ട് നല്‍കേണ്ട കാലപരിധി അടുത്ത സാഹചര്യത്തിലാണ് നടപടിയെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. 3000 കോടിയുടെ ജലസേചനപദ്ധതിയുമായി ബന്ധപ്പട്ട കേസുകളാണ് അന്വേഷിച്ചുകൊണ്ടിരുന്നത്. അതാകട്ടെ സാധാരണ നടപടിക്രമത്തിന്റെ ഭാഗമായി നടന്ന അന്വേഷണവുമാണ്. അന്വേഷണം അവസാനിപ്പിച്ച 9 കേസുകളിലും അജിത് പവാര്‍ പ്രതിയല്ലെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാരുണ്ടാക്കുന്നതില്‍ ബിജെപി പരാജയപ്പെടുകയും ഒടുവില്‍ അജിത് പാവറിന്റെ നേതൃത്വത്തില്‍ എന്‍സിപിയെ പിളര്‍ത്തി ബിജെപി നേതാവ് ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടനെയാണ് കേസുകള്‍ പിന്‍വലിച്ചത്. എന്‍സിപിയുടെ 54 എംഎല്‍എമാരും തന്നോടൊപ്പമാണെന്നാണ് അജിത് പവാറിന്റെ വാദം. ഈ സമയത്തുതന്നെയാണ് കേസുകള്‍ പിന്‍വലിച്ചതും.

ഫഡ്‌നാവിസും എന്‍സിപി നേതാവ് അജിത് പവാറും ആജന്മരാഷ്ട്രീയ ശത്രുക്കളാണെന്നാണ് കരുതപ്പെട്ടിരുന്നത്. 2014 ല്‍ ഫഡ്‌നാവിസ് അധികാരമേറ്റയുടനെയാണ് കോണ്‍ഗ്രസ് എന്‍സിപി ഭരണകാലത്തെ 70000 കോടിയുടെ ജലസേചന പദ്ധതിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ വിവിധ ജലസേചന പദ്ധതികള്‍ക്ക് അനുമതി നല്‍കിയതിലും നടപ്പാക്കിയതിലും ക്രമക്കേടുകളുണ്ടെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു അന്വേഷണം.

ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മമ്പും അജിത് പവാറിനും എന്‍സിപി ചീഫ് ശരത് പവാറിനും എതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിച്ചതിനെതിരേ കേസെടുത്തിരുന്നു. കോപ്പറേറ്റീവ് സൊസൈറ്റിവഴി ഇരുവരും കള്ളപ്പണം വെളുപ്പിച്ചെന്നാണ് ആരോപണം.


Next Story

RELATED STORIES

Share it