Latest News

തിരുവനന്തപുരത്ത് മൂന്നംഗ കുടുംബം മരിച്ചനിലയില്‍; ഭാര്യയേയും കുഞ്ഞിനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതെന്ന് സംശയം

കുളത്തൂര്‍ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന കന്യാകുളങ്ങര സ്വദേശി സുരേഷ് (35), ഭാര്യ സിന്ധു (30), മകന്‍ ഷാരോണ്‍ (9) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരത്ത് മൂന്നംഗ കുടുംബം മരിച്ചനിലയില്‍; ഭാര്യയേയും കുഞ്ഞിനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതെന്ന് സംശയം
X

തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂരില്‍ മൂന്നംഗ കുടുംബം മരിച്ചനിലയില്‍. കുളത്തൂര്‍ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന കന്യാകുളങ്ങര സ്വദേശി സുരേഷ് (35), ഭാര്യ സിന്ധു (30), മകന്‍ ഷാരോണ്‍ (9) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

നേരത്തെ കന്യാകുളങ്ങരയില്‍ ഓട്ടോ െ്രെഡവറായിരുന്ന സുരേഷ് മൂന്നു വര്‍ഷമായി ഗള്‍ഫിലായിരുന്നു. രണ്ടാഴ്ചക്കു മുന്‍പാണ് നാട്ടിലെത്തിയത്. ഭാര്യയേയും മകനേയും കഴുത്തുഞെരിച്ച് കൊന്ന ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് കഴക്കൂട്ടം പോലിസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലിസ് സൂചിപ്പിച്ചു.

Next Story

RELATED STORIES

Share it