Latest News

ഗോഡൗണിലേക്കുള്ള മദ്യം മറിച്ചുവിറ്റ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

ആലത്തൂര്‍ ചിറക്കോട് പാറക്കല്‍ വീട്ടില്‍ അബ്ദുല്‍ റഫീഖ് (31), പൊന്നാന്നി നന്നംമുക്ക് മുട്ടിപ്പാലത്തിങ്കല്‍ വീട്ടില്‍ അഫ്‌സല്‍ (32), കൂടാലപ്പാട് തെക്കേമാലി വീട്ടില്‍ ജിക്കു ജോയി (29) എന്നിവരെയാണ് കഴിഞ്ഞദിവസം പുലര്‍ച്ച മൂന്നരയോടെ മറ്റൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്.

ഗോഡൗണിലേക്കുള്ള മദ്യം മറിച്ചുവിറ്റ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
X

റഫീഖ്, അഫ്‌സല്‍, ജിക്കു ജോയി

കാലടി: ഗോവയില്‍നിന്ന് എക്‌സൈസ് ഗോഡൗണിലേക്ക് കൊണ്ടുപോവുകയായിരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം മറിച്ചുവിറ്റ കേസില്‍ മൂന്നുപേരെ കാലടി പോലിസ് അറസ്റ്റ് ചെയ്തു. ആലത്തൂര്‍ ചിറക്കോട് പാറക്കല്‍ വീട്ടില്‍ അബ്ദുല്‍ റഫീഖ് (31), പൊന്നാന്നി നന്നംമുക്ക് മുട്ടിപ്പാലത്തിങ്കല്‍ വീട്ടില്‍ അഫ്‌സല്‍ (32), കൂടാലപ്പാട് തെക്കേമാലി വീട്ടില്‍ ജിക്കു ജോയി (29) എന്നിവരെയാണ് കഴിഞ്ഞദിവസം പുലര്‍ച്ച മൂന്നരയോടെ മറ്റൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്.

തൃപ്പൂണിത്തുറ, കൊല്ലം എന്നിവിടങ്ങളിലെ എക്‌സൈസ് ഗോഡൗണുകളിലേക്ക് മഡ്‌ഗോവയിലെ മദ്യനിര്‍മാണ യൂനിറ്റില്‍നിന്ന് കൊണ്ടുപോവുകയായിരുന്ന റം ഇനത്തില്‍പെട്ട 16 കുപ്പി മദ്യമാണ് ജിക്കു ജോയിക്ക് മറിച്ചുവിറ്റത്. അഫ്‌സലും ജിക്കുവും വിദേശത്തു വെച്ച് പരിചയമുള്ളവരാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മറ്റൂരില്‍ മദ്യം എത്തിച്ചത്. വിലയുമായി ബന്ധപ്പെട്ട് ജിക്കുവും കൊണ്ടുവന്നവരുമായി തര്‍ക്കവുമുണ്ടായിരുന്നു.

റൂറല്‍ ജില്ല പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ എസ്എച്ച്ഒ ബി സന്തോഷ്, എസ്‌ഐ സ്‌റ്റെപ്‌റ്റോ ജോണ്‍, ദേവസി, സാബു പീറ്റര്‍, എഎസ്‌ഐമാരായ ജോഷി പോള്‍, അബ്ദുല്‍ സത്താര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Next Story

RELATED STORIES

Share it