തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി റെയില്‍വേ ഉദ്യോഗസ്ഥന്റെ കാല്‍ അറ്റു

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ഷഡിങ് യാര്‍ഡില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ക്ക് പരിക്ക്. റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥനും ഒരു ട്രെയിനിക്കുമാണ് പരിക്കേറ്റത്. അപകടത്തില്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ ശ്യാം ശങ്കറിന്റെ (56) ഒരു കാല്‍ നഷ്ടമായി. എന്‍ജിനും ബോഗിക്കും ഇടയില്‍പ്പെട്ടായിരുന്നു അപകടം. രാത്രി എട്ടുമണിയോടെയാണ് യാര്‍ഡിന് സമീപം സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ രാം ശങ്കര്‍ പരിക്കുകളോടെ കിടക്കുന്നുവെന്ന വിവരം പോലിസിന് ലഭിക്കുന്നത്.
രാം ശങ്കറിനെ വലതുകാല്‍ മുറിഞ്ഞ പോയ നിലയിലാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ നില അതീവഗുരുതരമാണ്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സമീപത്തായി അപ്രന്റീസായ മിഥുനും പരിക്കുകളോടെ കിടക്കുന്നത് പോലിസ് കണ്ടു. മിഥുനെയും ആശുപത്രിയിലേക്ക് മാറ്റി. ഷെഡിങ് യാര്‍ഡിന് സമീപം മാലിന്യം നിക്ഷേപിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനയ്ക്കായി പോയതാണ് ഇരുവരുമെന്നാണ് വിവരം. ഇവര്‍ക്ക് എങ്ങനെയാണ് ട്രെയിന്‍ തട്ടിയതെന്ന കാര്യം ഇപ്പോഴും പോലിസിന് വ്യക്തമായിട്ടില്ല. ആര്‍പിഎഫും റെയില്‍വേ പോലിസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
RELATED STORIES
കെട്ടിടനികുതി ഇനത്തില് അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMTമുഖ്യമന്ത്രിയെ വെടിവച്ചുകൊല്ലണമെന്ന പരാമര്ശം; പി സി ജോര്ജിന്റെ...
2 July 2022 5:38 PM GMTഫാര്മസിസ്റ്റിന്റെ കൊലപാതകം: പോലിസ് കമ്മീഷണര്ക്കെതിരേ നടപടി...
2 July 2022 5:28 PM GMTമണ്ണെണ്ണ വില കുത്തനെ കൂട്ടി കേന്ദ്രം; ലിറ്ററിന് 14 രൂപയുടെ വര്ധന
2 July 2022 5:20 PM GMTപിണറായിയെ നിയന്ത്രിക്കുന്നത് ഫാരീസ് അബൂബക്കര്; അമേരിക്കന് ബന്ധം...
2 July 2022 5:00 PM GMTമാധ്യമ പ്രവര്ത്തകന് സുബൈറിന്റെ ജാമ്യം നിഷേധിച്ച വിവരം പോലിസ്...
2 July 2022 4:51 PM GMT