Latest News

തേജസ് ഫ്രീഡം ക്വിസ് മല്‍സരം സംഘടിപ്പിച്ചു

തേജസ് ഫ്രീഡം ക്വിസ് മല്‍സരം സംഘടിപ്പിച്ചു
X

കോഴിക്കോട്: സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് തേജസ് റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഫ്രീഡം ക്വിസ് മല്‍സരം സംഘടിപ്പിച്ചു. ഒന്നാം സ്ഥാനത്തിന് അഭിലാഷ് ആന്റ് റഫീഖ് കുറ്റിക്കാട്ടൂര്‍ ടീം അര്‍ഹരായി. രണ്ടാം സ്ഥാനം നവാസ് ആന്റ് റിയാസ്, ബഷീര്‍ ആന്റ് കമറുദ്ദീന്‍ ടീമിനും മൂന്നാം സ്ഥാനം നിഷാദ് ആന്റ് ജലീല്‍ ടീമിനും ലഭിച്ചു.

യാസിര്‍ അമീന്‍, വി എ മജീദ് എന്നിവര്‍ ക്വിസ് മല്‍സരം നിയന്ത്രിച്ചു. ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്കുള്ള സമ്മാനങ്ങള്‍ സപ്തംബര്‍ 22ന് പൊതുചടങ്ങില്‍ വിതരണം ചെയ്യുമെന്ന് തേജസ് റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡന്റ് ജലീല്‍ വടക്കാത്ര, സെക്രട്ടറി കെ എന്‍ നവാസ് അലി എന്നിവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it