താനൂരില്‍ ബേക്കറിയില്‍ മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍

താനൂര്‍: ബേക്കറിയില്‍ മോഷണം പ്രതിയെ 24 മണിക്കൂറിനകം പിടികൂടി. താനാളൂര്‍ പകരയില്‍ അധികാരത്തു അഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അസ്‌ലം സ്‌റ്റോര്‍ എന്ന ബേക്കറിയില്‍ നിന്ന് മോഷണം നടത്തിയ താനൂര്‍ ജ്യോതി കോളനിയില്‍ കുറ്റിക്കാട്ടില്‍ അഹമ്മദ് അസ്‌ല(24)മിനെയാണ് താനൂര്‍ എസ്‌ഐ ആര്‍ ബി കൃഷ്ണലാലും സംഘവും അറസ്റ്റ് ചെയ്തത്. 16ന് പുലര്‍ച്ചേയാണ് മോഷണം നടന്നത്. ബേക്കറിയുടെ ഗ്രില്‍ തകര്‍ത്ത് അകത്ത് കയറിയായിരുന്നു മോഷണം.
സമീപത്തുള്ള സിസിടിവി കാമറകള്‍ പരിശോധിച്ചതില്‍ ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തുകയായിരുന്നു. നമ്പര്‍ വ്യക്തമല്ലെങ്കിലും അന്വേഷണ സംഘം നിരവധി ഓട്ടോകള്‍ പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്. ഓട്ടോ െ്രെഡവര്‍ ആയ പ്രതി രാത്രി മുഖം മറച്ചു കടയുടെ ഗ്രില്‍ തകര്‍ത്തു അകത്തു കയറി 35000രൂപ വിലവരുന്ന ബക്കറി സാധനങ്ങളും ചോക്‌ളേറ്റുകളും മോഷണം നടത്തി ഓട്ടോയില്‍ കയറ്റി കൊണ്ട് പോകുകയായിരുന്നു. അന്വേഷണ സംഘത്തില്‍ എസ്‌ഐ കൃഷ്ണ ലാല്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ സലേഷ്, മുഹമ്മദ് കുട്ടി, സിപിഒമാരായ അഭിലാഷ്, ലിബിന്‍, അനൂപ് എന്നിവരും ആണ് ഉണ്ടായിരുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
RELATED STORIES
2,000 രൂപയുടെ നോട്ടുകള് മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMTസംവരണ പട്ടിക: ഇടതുസര്ക്കാര് ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല് തൊണ്ടയില് കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര് വധം: ഇന്ത്യന് ഹൈക്കമ്മീഷണറെ സ്കോട്ട്ലന്ഡ് ഗുരുദ്വാരയില് ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMT