Latest News

പകൽ സമയത്ത് അടച്ചിട്ട വീടുകളിൽ കയറി സ്വർണ്ണവും പണവും കവരുന്ന പ്രതിയെ പിടികൂടി

പകൽ സമയത്ത് അടച്ചിട്ട വീടുകളിൽ കയറി സ്വർണ്ണവും പണവും കവരുന്ന പ്രതിയെ പിടികൂടി
X

ചെർപ്പുളശ്ശേരി: പകൽ സമയത്ത് അടച്ചിട്ട വീടുകളിൽ കയറി സ്വർണ്ണവും പണവും കവരുന്നത് പതിവാക്കിയ പ്രതിയെ ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തൃക്കടീരി വീരമംഗലം തച്ചമ്പറ്റ കൃഷ്ണൻ കുട്ടിയുടെ മകൻ ശിവദാസൻ (28) നെയാണ് ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു മാസത്തിനിടെ ചെർപ്പുളശേരി സ്റ്റേഷൻ പരിധിയിലെ പൂട്ടിയിട്ട രണ്ട് വീടുകളിൽ കവർച്ച നടത്തിയതിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് ശിവദാസനെ പിടികൂടാനയത്. പകൽ സമയത്ത് വീട് പൂട്ടി പുറത്തു പോകുന്നവരെ നിരീക്ഷിച്ച് വാതിലും , അലമാരയും, മേശകളും തകർത്ത് കവർച്ച നടത്തുന്നതാണ് പ്രതിയുടെ രീതി. ചെർപ്പുളശ്ശേരിയിൽ മാത്രം 6 ഇടങ്ങളിൽ കവർച്ച നടത്തിയത് പ്രതി സമ്മതിച്ചു. ശ്രീകൃഷ്ണപുരത്ത് രണ്ടിടത്തും കവർച്ച നടത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ഇയാളെ പിടികൂടുന്നത്. ഒറ്റപ്പാലം സ്റ്റേഷൻ പരിധിയിലും സമാന കവർച്ച നടന്നതും പരിശോധിക്കുന്നുണ്ട്. ചെർപ്പുളശ്ശേരിയിൽ നിന്നും ഇന്നലെ രാത്രിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ ശശികുമാർ, എസ് ഐ മാരായ ബി.പ്രമോദ്, ബിനു മോഹൻ, എ എസ്.ഐ ഉണ്ണികൃഷ്ണൻ, പി.രാജീവ്, അജീഷ്, വിനു ജോസഫ്, ഉദയൻ എ, എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രതിയെ ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി

Next Story

RELATED STORIES

Share it