- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മംഗളുരുവില്‍ ബീഫ് സ്റ്റാളുകള്‍ക്ക് യുവാവ് തീയിട്ടത് അധികം ചോദിച്ചപ്പോള്‍ നല്‍കാത്തതിന്

മംഗളൂരു: അധികം ബീഫ് ചോദിച്ചപ്പോള്‍ നല്‍കാത്തതിന്റെ വിരോധത്തില്‍ യുവാവ് ബീഫ് സ്റ്റാളുകള്‍ക്ക് തീയിട്ടു. മംഗളുരു ഓലാപ്പേട്ട് വിധോബനഗറിലെ താമസക്കാരനും കൂലിപ്പണിക്കാരനായ നാഗരാജ് (39) ആണ് ബീഫ് സ്റ്റാളുകള്‍ അഗ്‌നിക്കിരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായത്. നാഗരാജ് കൂടുതല്‍ മാംസം ചോദിച്ചിട്ട് വില്‍പനക്കാരന്‍ നല്‍കാതിരുന്നതും നാഗരാജിനെ അപമാനിച്ചതുമാണ് സംഭവത്തിനു കാരണമെന്നാണ് മംഗളുരു പൊലീസ് പറയുന്നത്.
ഒരാഴ്ച മുന്‍പ് ഓലാപ്പേട്ടിലെ ബീഫ് സ്റ്റാളില്‍ നിന്ന് മാംസം വാങ്ങാനെത്തിയ നാഗരാജ് ഒരു കിലോ മാംസം വാങ്ങുകയും കൂടുതല്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍, നാഗരാജിന് കൂടുതലായി മാംസം നല്‍കിയില്ല. തുടര്‍ന്ന് പിറ്റേദിവസം സമീപത്തെ കടയില്‍നിന്ന് മണ്ണെണ്ണ വാങ്ങിയ നാഗരാജ് ഞായറാഴ്ച രാത്രി ബീഫ് സ്റ്റാളുകള്‍ക്ക് തീയിടുകയായിരുന്നു. കൃത്യം നടത്തിയ ശേഷം വീട്ടിലെത്തിയ നാഗരാജ് ബീഫ് സ്റ്റാളുകള്‍ കത്തിച്ച വിവരം അമ്മയോട് പറഞ്ഞിരുന്നു. ഒരാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.
RELATED STORIES
ആഗോള വിപണിയെ ഉലച്ച് പശ്ചിമേഷ്യയിലെ യുദ്ധഭീതി
13 Jun 2025 6:09 AM GMTമുസ്ലിം വയോധികന്റെ താടി ഹിന്ദുത്വര്‍ മുറിച്ചു(video)
13 Jun 2025 5:26 AM GMTമരണം പെയ്ത മഹാദുരന്തം: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം...
13 Jun 2025 5:05 AM GMTസയ്യിദ് സലാര്‍ മസൂദ് ഗാസി ദര്‍ഗയില്‍ ക്ഷേത്രം നിര്‍മിക്കണമെന്ന് ബിജെപി ...
13 Jun 2025 4:57 AM GMTദക്ഷിണ കന്നഡയിലെ കഴിഞ്ഞ പത്തുവര്‍ഷത്തെ കൊലപാതകങ്ങള്‍ അന്വേഷിക്കണം:...
13 Jun 2025 2:59 AM GMTദക്ഷിണകന്നഡയിലെ വര്‍ഗീയ ആക്രമണങ്ങള്‍; നിരവധി പോലിസ് ഉദ്യോഗസ്ഥരെ സ്ഥലം ...
12 Jun 2025 5:58 PM GMT