യുദ്ധം അവസാനിച്ചു; സര്‍ക്കാര്‍ പ്രഖ്യാപനം അടുത്ത ദിവസങ്ങളിലെന്ന് താലിബാന്
കാബൂള്‍: അഫ്ഗാനില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിച്ചുവെന്നും സര്‍ക്കാര്‍ പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ തന്നെ ഉണ്ടാകുമെന്നും താലിബാന് വക്താവ് സബിയുള്ള മുജാഹിദ്.
''അഫ്ഗാനിസ്ഥാനില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിച്ചിരിക്കുന്നു. ഇനി നാം രാജ്യത്തെ ഒത്തൊരുമയോടെ പുനസ്സംഘടിപ്പിക്കും''- കാബൂളില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ടൊളൊ ന്യൂസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അടുത്ത സര്‍ക്കാരിനെ ഏതാനും ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ ഭാഗമായ പരിപാടികളില്‍ തുര്‍ക്കി, ഖത്തര്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങളെ ക്ഷണിച്ചിട്ടുണ്ട്.
പഞ്ചശീറാണ് അഫ്ഗാന് പ്രവിശ്യകളില്‍ അവസാനം തങ്ങളുടെ അധീനതയിലാവുന്നതെന്ന് ഇന്ന് രാവിലെ നടന്ന മറ്റൊരു വാര്‍ത്താസമ്മേളനത്തില്‍ താലിബാന് അറിയിച്ചിരുന്നു. എന്നാല്‍ പഞ്ചശീരിലെ പ്രതിരോധസേന അത് നിഷേധിച്ചു. പഞ്ചശീര്‍ പ്രതിരോധത്തിന്റെ നേതാവ് അഹ്മദ് മസൗദാണ് പ്രസ്താവന പുറപ്പെടുവിച്ചത്.
കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം യുഎഇ, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിദഗ്ധരുടെ സഹായത്തോടെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് താലിബാന് വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു. അധിനിവേശകര്‍ രാജ്യത്തെ ഒരിക്കലും പുനര്‍നിര്‍മ്മിക്കില്ലെന്നും അത് ജനങ്ങളുടെ ചുമതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താലിബാന് വിവിധ രാജ്യങ്ങളുടെ സഹകരണം ആവശ്യമാണെന്നും ചൈന രാജ്യത്തിന് ഏറ്റവും പ്രധാനമാണെന്നും ബീജിങിന്റെ പങ്കിനെക്കുറിച്ചുളള ചോദ്യത്തിന് മറുപടി നല്കി.
കഴിഞ്ഞ ആഴ്ച പാകിസ്താന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവി ഫെയ്സ് അഹമ്മദ് കാബൂളിലെത്തിയിരുന്നു.
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT