Latest News

അഫ്ഗാനില്‍ നിന്ന് 24 മണിക്കൂറിനകം 16000 പേരെ ഒഴിപ്പിച്ചെന്ന് അമേരിക്ക

അഫ്ഗാനില്‍ നിന്ന് 24 മണിക്കൂറിനകം 16000 പേരെ ഒഴിപ്പിച്ചെന്ന് അമേരിക്ക
X

ന്യൂയോര്‍ക്ക്: അഫ്ഗാനിസ്താനില്‍ നിന്നും കഴിഞ്ഞ 24 മണിക്കൂറിനകം 16000 പേരെ ഒഴിപ്പിച്ചെന്ന് അമേരിക്ക. കാബൂള്‍ വിമാനത്താവളം വഴിയാണ് ഒഴിപ്പിക്കല്‍ നടത്തിയത്. ഓഗസ്റ്റ് 31 വരെ ഇത് തുടരുമെന്നും പെന്റഗണ്‍ വ്യക്തമാക്കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 61 വിമാനങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കാബൂളിലെ ഹാമിദ് കര്‍സായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആളുകളെയും വഹിച്ച് പറന്നുയര്‍ന്നത്. ഇതിലൂടെ 16000 പേരാണ് അഫ്ഗാനിസ്താനില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോയത്. ഇതില്‍ 16,000 പേരില്‍ 11,000 പേരെയും അമേരിക്കയാണ് കൊണ്ടുപോയത്. ജൂലൈ മുതല്‍ ആകെ 42,000 പേരെ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു.


അഫ്ഗാനിസ്താനിലുണ്ടായിരുന്ന കാസര്‍കോട് സ്വദേശിയായ കന്യാസ്ത്രീ തെരേസ ക്രസ്റ്റയെ താജിക്കിസ്ഥാനില്‍ എത്തിച്ചു. അമേരിക്കന്‍ സൈനിക വിമാനത്തിലാണ് ഇവരെ കാബൂളില്‍ നിന്ന് താജിക്കിസ്ഥാനില്‍ എത്തിച്ചത്.




Next Story

RELATED STORIES

Share it