Latest News

ബാലന്‍സ് തെറ്റിയ ട്രെയിലര്‍ കാറിനു മുകളിലേക്ക് വീണു; പഞ്ചാബില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

ബാലന്‍സ് തെറ്റിയ ട്രെയിലര്‍ കാറിനു മുകളിലേക്ക് വീണു; പഞ്ചാബില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
X

ഛണ്ഡീഗഢ്: പഞ്ചാബില്‍ വളവ് തിരിയുന്നതിനിടയില്‍ ബാലന്‍സ് തെറ്റി ട്രയിലര്‍ കാറിനുമുകളിലേക്ക് വീണ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കാറ് ട്രെയിലറിനു താഴെ ഞെരിഞ്ഞമരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പഞ്ചാബിലെ ബെഹ്‌റം നാഷണല്‍ ഹൈവേയിലാണ് സംഭവം നടന്നത്.

18 ചക്രങ്ങളുളള ഒരു ട്രെയിലര്‍ പെട്ടെന്ന് വളവെടുത്തപ്പോഴാണ് അപകടം നടന്നത്. തിരിക്കുന്ന സമയത്ത് വേഗത കുറച്ചിരുന്നില്ല. ബാലന്‍സ് തെറ്റിയതോടെ ട്രെയിലറിലുണ്ടായിരുന്ന വസ്തുക്കളും താഴേക്ക് വീണു. രണ്ട് കാറുകളിലേക്കാണ് ട്രെയിലര്‍ വീണത്. ആദ്യത്തെ കാറ് വണ്ടിക്കടിയിലായി. രണ്ടാമത്തെ കാര്‍ തലമുടിനാരിഴക്ക് രക്ഷപ്പെട്ടു.

ട്രെയിലറിനടിയില്‍പെട്ട കാറില്‍ ദമ്പതിമാരും അവരുടെ മകനുമാണ് ഉണ്ടായിരുന്നത്. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

രണ്ടാമത്തെ കാറിലെ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്.

ട്രെയിലര്‍ പതിക്കുമ്പോള്‍ കാറിന്റെ ബോഡി പരന്നുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.

ട്രെയിലര്‍ ഡ്രൈവര്‍ മേജര്‍ സിങ്ങിനെതിരേ പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it