മന്ത്രിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന മോഷ്ടാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി
ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ തിരുവനന്തപുരം പൂന്തുറയിലെ കുടുംബ വീട്ടില്‍നിന്നു സ്വര്‍ണം കവര്‍ന്ന മോഷ്ടാവാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് സംഭവം. അഞ്ചുതെങ് സ്വദേശി ലോറന്‍സാണ് പിടിയിലായത്.

തിരുവനന്തപുരം: മന്ത്രിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ തിരുവനന്തപുരം പൂന്തുറയിലെ കുടുംബ വീട്ടില്‍നിന്നു സ്വര്‍ണം കവര്‍ന്ന മോഷ്ടാവാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് സംഭവം. അഞ്ചുതെങ് സ്വദേശി ലോറന്‍സാണ് പിടിയിലായത്.
വീട്ടിനകത്ത് കടന്ന് അഞ്ച് പവന്റെ സ്വര്‍ണമാല മോഷ്ടിച്ച് പുറത്തിറങ്ങിയെങ്കിലും ഇയാള്‍ക്ക് രക്ഷപെടാനായില്ല. കള്ളനെ കൈയ്യോടെ പിടികൂടിയ നാട്ടുകാര്‍ ഇയാളെ പോലിസിന് ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. വീട്ടുകാര്‍ പുറത്ത് പോയ സമയത്ത് ലോറന്‍സ് വീടിന്റെ പിന്‍വാതില്‍ വഴി അകത്ത് കടക്കുകയായിരുന്നു. ഇത് പൂട്ടിയിരുന്നില്ല. വാതില്‍ ചാരിയിട്ടാണ് വീട്ടുകാര്‍ പുറത്തേക്ക് പോയത്. ലോറന്‍സ് വീട്ടില്‍ തിരച്ചില്‍ നടത്തുന്നതിനിടെ വീട്ടുകാര്‍ തിരിച്ചെത്തി. ഈ സമയത്ത് പ്രതി കൈയ്യില്‍ കിട്ടിയ സ്വര്‍ണവുമായി പുറത്തിറങ്ങി ഓടി. കള്ളനെ കണ്ട വീട്ടുകാര്‍ പിന്നാലെ ഓടി. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിന്തുടര്‍ന്ന് പിടികൂടി. പിന്നീട് പൊലീസെത്തി കള്ളനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തതായി പൂന്തുറ എസ്‌ഐ അറിയിച്ചു.
RELATED STORIES
റെക്കോര്‍ഡ് നേട്ടം: നിതീഷ് കുമാര്‍ എട്ടാം തവണയും ബീഹാര്‍...
10 Aug 2022 8:54 AM GMTഭീമ കൊറേഗാവ് കേസ്: വരവര റാവുവിന് ജാമ്യം
10 Aug 2022 7:23 AM GMTവാളയാര്‍ കേസ്:സിബിഐ കുറ്റപത്രം തള്ളി,പുനരന്വേഷണത്തിന് ഉത്തരവ്
10 Aug 2022 7:09 AM GMTബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു
9 Aug 2022 10:44 AM GMTനിതീഷ് കുമാര്‍ എന്‍ഡിഎ വിട്ടു; വൈകീട്ട് ഗവര്‍ണറുമായി കൂടിക്കാഴ്ച
9 Aug 2022 9:02 AM GMTഭൂമി ഇടപാട് കുരുക്കില്‍ തൃശൂര്‍ നടത്തറയിലെ സിപിഎം നിയന്ത്രണത്തിലുള്ള...
9 Aug 2022 7:44 AM GMT