ഊഞ്ഞാല് കെട്ടിക്കളിക്കുന്നതിനിടെ വീടിന്റെ തൂണിടിഞ്ഞുവീണ് വിദ്യാര്‍ഥി മരിച്ചു
പള്ളാത്ത് ഫാറൂഖിന്റെ മകന് മുഹമ്മദ് ഫയാസ് ആണ് തലയ്ക്കേറ്റ ഗുരുതര പരിക്കുമൂലം മരിച്ചത്.
BY SRF4 Jan 2021 4:22 AM GMT

X
പ്രതീകാത്മക ചിത്രം
SRF4 Jan 2021 4:22 AM GMT
മലപ്പുറം: കളിക്കുന്നതിനിടെ വീടിന്റെ തൂണിടിഞ്ഞുവീണ് എട്ടുവയസ്സുകാരന് മരിച്ചു. പള്ളാത്ത് ഫാറൂഖിന്റെ മകന് മുഹമ്മദ് ഫയാസ് ആണ് തലയ്ക്കേറ്റ ഗുരുതര പരിക്കുമൂലം മരിച്ചത്. കൂട്ടുകാരന് ഹാഷിമിനൊപ്പംവീടിനുസമീപത്തെ പഴയവീടിന്റെ തൂണില്‍ ഊഞ്ഞാല് കെട്ടി കളിക്കുന്നതിനിടെ തൂണിടിഞ്ഞുവീഴുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം. പരിക്കേറ്റ ഇരുവരേയും ഉടന്‍ തന്നെതിരൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഫയാസിനെ രക്ഷിക്കാനായില്ല. ഹാഷിമിന് കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്.
പറവണ്ണ ജിഎംയുപി സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയാണ് ഫയാസ്. പിതാവ് ഫാറൂഖ് പ്രവാസിയാണ്.മാതാവ്: ജമീല. ഷെര്‍മില ഫര്‍ഹ, ഇര്‍ഫാന ഫര്‍ഹ, ഷംന എന്നിവരാണ് സഹോദരങ്ങള്‍.
Next Story
RELATED STORIES
രാജ്യം നേരിടുന്ന ഇരട്ടതിന്മ കുടുംബവാഴ്ചയും അഴിമതിയുമെന്ന് മോദി;...
15 Aug 2022 12:12 PM GMTഷാജഹാൻ്റെ ശരീരത്തിൽ 10 വെട്ടുകൾ; കൈയും കാലും അറ്റുതൂങ്ങി; പോസ്റ്റ്...
15 Aug 2022 11:45 AM GMTരണ്ടാം തവണയും 'റാപ്പിഡ് റാണി'യായി ശിഖ ചൗഹാന്, 'റാപ്പിഡ് രാജ' കിരീടം...
15 Aug 2022 11:27 AM GMTവില്പ്പനബില്ലുകള് നേരിട്ട് ജിഎസ്ടി വകുപ്പിന് ലഭ്യമാക്കാനുള്ള...
15 Aug 2022 11:21 AM GMTനിയമസഭാ മന്ദിരത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
15 Aug 2022 11:10 AM GMT'ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല'; ഷാജഹാന്റെ കൊലപാതകത്തിൽ...
15 Aug 2022 10:33 AM GMT