Latest News

സൗദി കിരീടാവകാശി അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും

സൗദി കിരീടാവകാശി അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും
X

ന്യൂഡല്‍ഹി: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള യാത്രക്കിടയിലാണ് അദ്ദേഹം ഇന്ത്യയിലിറങ്ങുന്നത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്കു ശേഷം അദ്ദേഹം ഇന്തോനേഷ്യയിലേക്ക് പോകും. അവിടെയാണ് ഉച്ചകോടി നടക്കുന്നത്.

നവംബര്‍ 14ാം തിയ്യതിയാണ് അദ്ദേഹം ഇന്ത്യയിലെത്തുക.

വിദേശകാര്യ മന്ത്രി വഴി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.

സൗദി ഊര്‍ജ്ജമന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സല്‍മാന്‍ ഈ ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ചൈനീസ് ഉദ്യോഗസ്ഥരുമായി ഓണ്‍ലൈനിലും സംസാരിക്കും.

Next Story

RELATED STORIES

Share it