Latest News

ബാബരി വിധി: തര്‍ക്കം തീരും, പക്ഷെ ചോദ്യം ചെയ്യപ്പെടാവുന്നത്-സിപിഎം

അയോധ്യയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കത്തിലാണ് സുപ്രിം കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. വന്‍തോതിലുള്ള അക്രമങ്ങള്‍ക്കും ജനങ്ങളുടെ ജീവനഷ്ടത്തിനും കാരണമാകുന്ന വിധത്തില്‍ വര്‍ഗീയ ശക്തികള്‍ മുതലെടുത്ത തര്‍ക്കം അവസാനിപ്പിക്കാന്‍ സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധി കാരണമാകുമെന്നും പൊളിറ്റ്ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ബാബരി വിധി: തര്‍ക്കം തീരും, പക്ഷെ ചോദ്യം ചെയ്യപ്പെടാവുന്നത്-സിപിഎം
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി പ്രശ്‌ന പരിഹാരത്തിന് സഹായിക്കുമെങ്കിലും ചില ഭാഗങ്ങള്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണെന്ന് സിപിഎം. അയോധ്യയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കത്തിലാണ് സുപ്രിം കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. വന്‍തോതിലുള്ള അക്രമങ്ങള്‍ക്കും ജനങ്ങളുടെ ജീവനഷ്ടത്തിനും കാരണമാകുന്ന വിധത്തില്‍ വര്‍ഗീയ ശക്തികള്‍ മുതലെടുത്ത തര്‍ക്കം അവസാനിപ്പിക്കാന്‍ സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധി കാരണമാകുമെന്നും പൊളിറ്റ്ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഒത്തുതീര്‍പ്പ് ഫലപ്രദമാകുന്നില്ലെങ്കില്‍ കോടതിവിധിയിലൂടെ ഈ വിഷയത്തിന് പരിഹാരം കാണണണെന്ന നിലപാടാണ് സിപിഎം സ്വീകരിച്ച് പോന്നിട്ടുള്ളത്. ഈ വിധി ഈ പ്രശ്‌നത്തിന് ഒരു ജുഡീഷ്യല്‍ പരിഹാരം സാധ്യമാക്കിയെങ്കിലും ഉത്തരവിന്റെ ചില ഭാഗങ്ങള്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണ്.

1992ല്‍ ബാബരി മസ്ജിദ് പൊളിച്ചത് നിയമലംഘനമാണെന്ന് വിധിയില്‍ തന്നെ കോടതി പറയുന്നുണ്ട്. ഇത് ഒരു ക്രിമിനല്‍ പ്രവൃത്തിയും മതേതര മൂല്യങ്ങള്‍ക്കു മേലെയുള്ള കടന്നുകറ്റവുമായിരുന്നു. പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യണം.

1991ലെ മത ആരാധനാ സ്ഥലങ്ങള്‍ സംബന്ധിച്ച നിയമത്തെ കോടതി പ്രകീര്‍ത്തിക്കുകയുണ്ടായി. ഈ നിയമം പാലിച്ച് മതസ്ഥലങ്ങള്‍ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ഉയര്‍ന്നുവരാതിരിക്കാനും മുതലെടുക്കാതിരിക്കാനും ശ്രദ്ധിക്കണം. ഈ വിധി ഉപയോഗിച്ച് മതസൗഹാര്‍ദം തകര്‍ക്കുംവിധമുള്ള പ്രകോപനപരമായ കാര്യങ്ങള്‍ ഉണ്ടാകരുതെന്നും സിപിഎം പൊളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it