കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ രോഗി തൂങ്ങി മരിച്ച നിലയില്‍
കൊവിഡ് ബാധിതനായി പേരാവൂരിലെ സിഎഫ്എല്‍ടിസിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മണത്തണ കുണ്ടേംകാവ് കോളനിയിലെ തിട്ടയില്‍ വീട്ടില്‍ ചന്ദ്രേഷ് (28) ആണ് മരിച്ചത്.
BY SRF31 July 2021 9:15 AM GMT
X
SRF31 July 2021 9:15 AM GMT
കണ്ണൂര്‍: പേരാവൂരില്‍ കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊവിഡ് ബാധിതനായി പേരാവൂരിലെ സിഎഫ്എല്‍ടിസിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മണത്തണ കുണ്ടേംകാവ് കോളനിയിലെ തിട്ടയില്‍ വീട്ടില്‍ ചന്ദ്രേഷ് (28) ആണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് സിഎഫ്എല്‍ടിസിയുടെ ശൗചാലയത്തിന് സമീപത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തലശ്ശേരി ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
രണ്ട് ദിവസം മുന്‍പ് കോവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെയാണ് ചന്ദ്രേഷിനെ സിഎഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചത്. കുണ്ടേംകാവ് കോളനിയിലെ ചന്ദ്രന്റെയും സുമതിയുടെയും മകനാണ്. സഹോദരങ്ങള്‍: രേഷ്മ, രമിത, രമ്യ
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT