ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം നവംബര്‍ 4 മുതല്‍ 15 വരെ
വാഹനങ്ങളുടെ എണ്ണത്തിലുള്ള കുറവ് ഉണ്ടാക്കുന്ന അസൗകര്യങ്ങള്‍ പരിഹരിക്കാനായി ഓഫിസ്, സ്‌കൂള്‍ സമയങ്ങള്‍ ക്രമീകരിക്കും.

ന്യൂഡല്‍ഹി: ഒറ്റ-ഇരട്ട അക്ക വാഹനനിയന്ത്രണം ഈ വരുന്ന നവംബര്‍ 4 മുതല്‍ ആരംഭിക്കാന്‍ തീരുമാനമായി. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് തീരുമാനം അറിയിച്ചത്. ആം ആദ്മി പാര്‍ട്ടി 2016 മുതല്‍ ഏറെ ഗൗരവമായി നടപ്പാക്കുന്ന മലിനീകരണ നിയന്ത്രണ പദ്ധതിയാണ് ഇത്. ഇത്തരമൊരു തീരുമാനമെടുത്തില്ലെങ്കില്‍ ഡല്‍ഹിയിലെ ജീവിതം ബുദ്ധിമുട്ടേറിയതാവുമെന്ന് കെജ്രിവാള്‍ ഓര്‍മിപ്പിച്ചു.
ഒറ്റ-ഇരട്ട നമ്പറുകളിലുള്ള വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും പ്രവേശനം അനുവദിക്കുക. നാലു ചക്ര യാത്രാവാഹങ്ങള്‍ക്ക് നിയമം ബാധകമായിരിക്കും. ഇരുചക്രവാഹനങ്ങള്‍, ആശുപത്രി ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍, പ്രധാന വിഐപികള്‍, സ്ത്രീകള്‍ മാത്രമുള്ള വാഹനങ്ങള്‍ തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്.
നിയന്ത്രണത്തിന്റെ ഭാഗമായി ടാക്‌സി-ഓട്ടോ വാടക വര്‍ധിക്കാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈകൊളളുന്നുണ്ട്. ഈ അവസരത്തില്‍ പൊതുജനങ്ങളുമായി സഹകരിക്കണമെന്ന് ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരോടും ട്രാവല്‍ ഏജന്‍സികളോടും കെജ്രിവാള്‍ അപേക്ഷിച്ചു.
വാഹനങ്ങളുടെ എണ്ണത്തിലുള്ള കുറവ് ഉണ്ടാക്കുന്ന അസൗകര്യങ്ങള്‍ പരിഹരിക്കാനായി ഓഫിസ്, സ്‌കൂള്‍ സമയങ്ങള്‍ ക്രമീകരിക്കും. 9.30-10.30 എന്നിങ്ങനെ രണ്ട് സമയങ്ങളായിരിക്കും ഉണ്ടായിരിക്കുക.
നഗരങ്ങളിലെ മലിനീകരണം അതീവ ഗുരുതരമാവുന്ന സാഹചര്യത്തില്‍ ലോകത്തിലെ നിരവധി രാജ്യങ്ങള്‍ ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായ ബീജിങില്‍ ഈ പദ്ധതി വലിയ വിജയമായിരുന്നു.
RELATED STORIES
പൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTഅവസാന മല്‍സരത്തില്‍ ബാഴ്സയ്ക്ക് തോല്‍വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTകോഴിക്കോട് ബീച്ചില്‍ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍...
5 Jun 2023 5:47 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMT