Latest News

കൊവിഡിനെ പ്രതിരോധിക്കാന്‍ സ്വയം നിര്‍മിച്ച മരുന്ന് കഴിച്ചയാള്‍ മരിച്ചു

കൊവിഡിനെ പ്രതിരോധിക്കാന്‍ സ്വയം നിര്‍മിച്ച മരുന്ന് കഴിച്ചയാള്‍ മരിച്ചു
X

ചെന്നൈ: ചെന്നൈയില്‍ കൊവിഡ് വൈറസിന് പ്രതിരോധമരുന്ന് കണ്ടുപിടിച്ചെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയയാള്‍ സ്വയം മരുന്ന് പരീക്ഷിച്ച് മരിച്ചു. കോടന്പാക്കത്തു പ്രവര്‍ത്തിക്കുന്ന സ്വകാര്യ മരുന്നു കമ്പനിയുടെ ഫാര്‍മസിസ്റ്റും പ്രൊഡക്ഷന്‍ മാനേജരുമായ കെ ശിവനേശനാണ് മരിച്ചത്.

കമ്പനി ഉടമയായ രാജ്കുമാറും ശിവനേശനും ചേര്‍ന്നാണ് കൊവിഡിനായുള്ള മരുന്ന് വികസിപ്പിച്ചത്. ഇരുവരും സ്വന്തം ശരീരത്തില്‍ പരീക്ഷിക്കുകയായിരുന്നു. രാജ്കുമാറിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോഡിയം നൈട്രേറ്റ് കലര്‍ത്തിയ ലായനിയാണു ഇവര്‍ മരുന്നായി പരീക്ഷിച്ചതെന്നാണ് വിവരം.


Next Story

RELATED STORIES

Share it