Latest News

ദി കശ്മീരി ഫയല്‍സ്: സൗജന്യ പ്രദര്‍ശനമൊരുക്കി യുപി ബിജെപി എംഎല്‍എമാര്‍

ദി കശ്മീരി ഫയല്‍സ്: സൗജന്യ പ്രദര്‍ശനമൊരുക്കി യുപി ബിജെപി എംഎല്‍എമാര്‍
X

ലഖ്‌നോ; യുപി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എമാര്‍ ദി കശ്മീര്‍ ഫയല്‍സിന്റെ സൗജന്യ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഓരോ എംഎല്‍എമാരും സ്വന്തം നിയോജകമണ്ഡലത്തിലാണ് ഏവര്‍ക്കും കാണാന്‍ സൗകര്യമൊരുക്കുന്ന രീതിയില്‍ പ്രദര്‍ശനം നടത്തുന്നത്.

ഉന്നാവൊ എംഎല്‍എ പങ്കജ് ഗുപ്ത പ്രദര്‍ശനം ആരംഭിക്കുന്നതിനായി ഒരു സിനിമാ ഹാള്‍ ബുക്ക് ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും സൗജന്യമായി സിനിമ കാണാന്‍ അവകരമുണ്ടാക്കിയിട്ടുണ്ട്. മാര്‍ച്ച് 31വരെയാണ് തിയ്യറ്റര്‍ ബുക്ക് ചെയ്തിട്ടുള്ളതെന്നും എംഎല്‍എ പറഞ്ഞു.

ഇതുവരെ മറഞ്ഞുകിടന്ന ചരിത്രമാണ് സിനിമ പറയുന്നതെന്നും ഏവരും കാണണമെന്നും എംഎല്‍എ അഭ്യര്‍ത്ഥിച്ചു.

സുല്‍ത്താന്‍പൂര്‍ എംഎല്‍എയും തിയ്യറ്ററുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. തനിക്ക് വോട്ട് ചെയ്തതിനുള്ള പ്രത്യുപകാരമായാണ് പ്രദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ എംഎല്‍എമാര്‍ സൗജന്യ പ്രദര്‍ശനത്തിന് തിയ്യറ്ററുകള്‍ ബുക്ക്‌ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it