Latest News

വീട് പൊളിക്കുന്നതിനിടെ മതില്‍ തകര്‍ന്ന് പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു

സുമയ്യ - മുജീബ് ദമ്പതികളുടെ മകളാണ് മരിച്ച ജത ഫാത്തിമ.

വീട് പൊളിക്കുന്നതിനിടെ മതില്‍ തകര്‍ന്ന് പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു
X

കണ്ണൂര്‍: പരിയാരം തിരുവട്ടൂരില്‍ വീട് പൊളിക്കുന്നതിനിടയില്‍ മതില്‍ തകര്‍ന്നു വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി മരിച്ചു. ജസ ഫാത്തിമ (9) ആണ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച്ച രാത്രി ഒന്‍പതോടെ മരിച്ചത്. തലയിലും ശരീരമാസകലവും പരിക്കേറ്റ നിലയിലാണ് കുട്ടിയെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗുരുതരാവസ്ഥയിലായ ആദിലിനെ (10) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ജസ ഫാത്തിമയുടെ സഹോദരി നൂറുല്‍ മെഹറിന്‍ (5), ആദിലിന്റെ സഹോദരന്‍ അസ്ഹദ് (5) എന്നിവര്‍ പരിയാരത്ത് ചികിത്സയിലാണ്. സുമയ്യ - മുജീബ് ദമ്പതികളുടെ മകളാണ് മരിച്ച ജത ഫാത്തിമ.


Next Story

RELATED STORIES

Share it