- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലൈസന്‍സ് റദ്ദുചെയ്ത റേഷന്‍കടകള്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്

കൊല്ലം: ലൈസന്‍സ് താത്കാലികമായി റദ്ദു ചെയത റേഷന്‍ കടകളുമായി ബന്ധപ്പെട്ട തടസങ്ങള്‍ പരിഹരിച്ച് കൂടുതല്‍ കടകള്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. കൊല്ലം ജില്ലയിലെ അദാലത്തില്‍ പങ്കെടുത്തുകൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. താത്കാലികമായി ലൈസന്‍സ് റദ്ദു ചെയ്ത റേഷന്‍ കടകളുമായി ബന്ധപ്പെട്ട ഫയലുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് പല ജില്ലകളിലും അദാലത്ത് സംഘടിപ്പിച്ചിരുന്നു.
പല കാരണങ്ങള്‍ മൂലം റേഷന്‍ കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്ത മേഖലകളില്‍ പൊതുജനങ്ങള്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്നതായി ശ്രദ്ധയില്‍പെട്ടിരുന്നു. ഇത് പരിഹരിക്കുന്നതിനായാണ് സംസ്ഥാന വ്യാപകമായി അദാലത്തുകള്‍ സംഘിപ്പിക്കുന്നത്. ഉടമസ്ഥാവകാശികള്‍ ഇല്ലാത്ത കടകള്‍ക്ക് പുതിയ ഉടമസ്ഥരെ കണ്ടെത്തുന്നതിന് സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കൊല്ലം ജില്ലയില്‍ ആകെ 50 അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്. 10 അപേക്ഷകളില്‍ അനന്തര അവകാശികള്‍ക്ക് റേഷന്‍ കട തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി നല്‍കി. 17 കടകളുടെ ലൈസന്‍സ് സ്ഥിരമായി റദ്ദു ചെയ്യുന്നതിന് തീരുമാനമെടുത്തു. ഈ സ്ഥലങ്ങളില്‍ പുതിയ ലൈസന്‍സികളെ കണ്ടെത്തുന്നതിന് വിജ്ഞാപനം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















