Latest News

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യണം: ബെന്നി ബഹനാന്‍ എംപി

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യണം: ബെന്നി ബഹനാന്‍ എംപി
X

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബെന്നി ബഹനാന്‍ എം പി അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി. കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ 23.9 ശതമാനം ഇടിവുണ്ടായി. 1996 ലെ ത്രൈമാസ അളവെടുപ്പിന് ശേഷമുള്ള ഏറ്റവും മോശം സ്ഥിതിയാണിത്. ജിഡിപി വളര്‍ച്ചയും ഈ പാദത്തില്‍ 20.9 ശതമാനമായി ചുരുങ്ങി.

നിര്‍മാണ രംഗം, വ്യാപാരം, ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങള്‍ , റിയല്‍ എസ്റ്റേറ്റ്, റെസ്റ്റോറന്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന സേവന മേഖല കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജിവിഎയില്‍ 27 ശതമാനം ഇടിവ് നേരിട്ടു. രാജ്യത്തിനും സഭയ്ക്കും ഈ വിഷയം വളരെയധികം പ്രാധാന്യമുള്ളതിനാല്‍ മറ്റുനടപടികള്‍ നിര്‍ത്തിവച്ച് സഭ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നാണ് അടിയന്തിര പ്രമേയ നോട്ടീസിലൂടെ എംപി ആവശ്യപ്പെട്ടത്







Next Story

RELATED STORIES

Share it