താനൂരില്‍ ലോറി അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു
താനൂര്‍ കളരിപ്പടിയില്‍ നിന്നും തിരൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി ഒരു മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്
BY NAKN5 Oct 2021 4:06 PM GMT

X
NAKN5 Oct 2021 4:06 PM GMT
താനൂര്‍: താനൂര്‍ ദേവധാര്‍ മേല്‍പാലത്തിന് മേല്‍ ലോറിയും മിനി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ട് മുനീര്‍ (40) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്നും ഗോതമ്പുമായി കുറ്റിപ്പുറം ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയും തിരൂര്‍ ഭാഗത്ത് നിന്നും യാത്രക്കാരുമായി വരികയായിരുന്ന മിനി ബസ്സുമാണ് കൂട്ടിയിടിച്ചത്.
ദേവധാര്‍ ടോള്‍ ബൂത്തിന് സമീപം മറ്റൊരു വാഹനത്തെ മറികടന്ന് പോകുന്നിതിനിടയില്‍ എതിരെ വന്ന മിനി ബസ്സ് ലോറിയില്‍ ഇടിക്കുകയായിരുന്നു, ഇടിയുടെ ശക്തിയില്‍ ലോറി ഡ്രൈവര്‍ ക്യാബിനകത്ത് കുടുങ്ങി. ലോറിയിലെ ക്ലീനര്‍ പുറത്തേക്കു തെറിച്ചുവീണു. താനൂര്‍ കളരിപ്പടിയില്‍ നിന്നും തിരൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി ഒരു മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. ഉടന്‍ തിരൂര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂര്‍ ജില്ല ആശുപത്രി മോര്‍ച്ചറിയിലാണ്. വാഹനങ്ങള്‍ കൂട്ടിയിടിച്ചതില്‍ ബസ്സിലുള്ള യാത്രക്കാര്‍ക്കും പരിക്കേറ്റു.
Next Story
RELATED STORIES
കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMTപാലക്കാട്ട് ബസ് അപകടം; രണ്ട് മരണം
23 Aug 2023 5:13 AM GMTപട്ടാമ്പി നഗരസഭ മുന്‍ ചെയര്മാന് കെഎസ് ബിഎ തങ്ങള്‍ അന്തരിച്ചു
30 July 2023 1:24 PM GMT