പാറത്തോട് പഞ്ചായത്തിലെ 7,8 വാര്‍ഡുകള്‍ ഇനി ദമ്പതികള്‍ ഭരിക്കും: രണ്ടു പേരും എസ്ഡിപിഐ സാരഥികള്‍
പാറത്തോട് നാടുകാണി എട്ടാം വാര്‍ഡില്‍ സുമിന അലിയാര് 416 വോട്ടിന്റെ ഭൂരിപക്ഷത്തിന് തകര്‍പ്പന്‍ വിജയം നേടി.
കോട്ടയം: എസ്ഡിപിഐക്ക് വേണ്ടി തിരഞ്ഞെടുപ്പു ഗോദയിലിറങ്ങിയ ദമ്പതികളില്‍ രണ്ടു പേരും വിജയിച്ചു. കോട്ടയം പാറത്തോട് പഞ്ചായത്തിലെ തൊട്ടടുത്ത വാര്‍ഡുകളില്‍ മത്സരിച്ച കെ യു അലിയാരും ഭാര്യം സുമീന അലിയാരുമാണ് ഇരു മുന്നണികളോടും എതിരിട്ട് വിജയികളായത്. പാറത്തോട് ഏഴാം വാര്‍ഡില്‍ മല്‍സരിച്ച കെ യു അലിയാര് കൊല്ലംപറമ്പില്‍ 60 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇവിടെ എല്‍ഡിഎഫിന്റെ മാര്ട്ടിന് തോമസ് 460 ഉം സ്വതന്ത്രയായ റസീന മുഹമ്മദ് കുഞ്ഞ് 184 ഉം യുഡിഎഫിന്റെ അബ്ദുല്‍ ജലീല്‍ പേമുണ്ടയ്ക്കല് 171 ഉം സ്വതന്ത്രനായ റിനോ എം ജോര്‍ജ് മടുക്കോലില്‍ 49 ഉം വോട്ടുകള്‍ നേടി.
പാറത്തോട് നാടുകാണി എട്ടാം വാര്‍ഡില്‍ സുമിന അലിയാര് 416 വോട്ടിന്റെ ഭൂരിപക്ഷത്തിന് തകര്‍പ്പന്‍ വിജയം നേടി. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥി സമീനാ ഷെമീമിന് 301 ഉം യുഡിഎഫിന്റെ ഷൈനാമോള്‍ ജബ്ബാറിന് 193 ഉം സ്വതന്ത്ര സ്ഥാനാര്‍ഥി ഷാമിന ജലാലുദ്ദീന്‍ 36 ഉം വോട്ടുകള്‍ കിട്ടി. ഇവരുടെ വിജയം ഉള്‍പ്പടെ കോട്ടയം ജില്ലയില്‍ എസ്ഡിപിഐ 10 സീറ്റുകളാണ് നേടിയത്.
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT