Latest News

നിയമസഭാ സമിതി പാലക്കാട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും

നിയമസഭാ സമിതി പാലക്കാട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും
X

തിരുവനന്തപുരം: കേരള നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗക്ഷേമം സംബന്ധിച്ച സമിതി പാലക്കാട് മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കും. കളക്ടറേറ്റിലെ യോഗത്തിനുശേഷമായിരിക്കും മെഡിക്കല്‍ കോളജ് സന്ദര്‍ശനം.

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം, നടത്തിപ്പ് എന്നിവ വിലയിരുത്തുന്നതിന് മെയ് അഞ്ചിന് രാവിലെ പത്തരക്കാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ചയും നടത്തും. തുടര്‍ന്ന് പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കും. പരാതി സമര്‍പ്പിക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും പാലക്കാട് കളക്ടറേറ്റിലെ യോഗത്തില്‍ ഹാജരായി സമിതി അധ്യക്ഷനെ സംബോധന ചെയ്ത് പരാതി രേഖാമൂലം സമര്‍പ്പിക്കാന്‍ അവസരം നല്‍കും.

Next Story

RELATED STORIES

Share it