- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എ പി അബ്ദുല്‍ വഹാബിനെ പുറത്താക്കിയ നടപടിക്ക് പിന്നില്‍ ഇടതുവിരുദ്ധ ശക്തികളുമായുള്ള കൂട്ടുകെട്ട്

ജിദ്ദ: സേട്ടു സാഹിബിന്റെ മരണശേഷം ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെടാത്ത ഒരു കമ്മിറ്റി കൈകൊണ്ട പുറത്താക്കല്‍ തീരുമാനങ്ങളെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നതായി ഐഎം സിസി ജിദ്ദ കമ്മിറ്റി അറിയിച്ചു. പൊതുമണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വങ്ങളെ നിരന്തരം വാര്‍ത്തകള്‍ സൃഷ്ടിച്ചു ഇകഴ്ത്തി കാണിക്കുന്നതിന് വേണ്ടി മാത്രമാണ് ഇത്തരം നടപടികള്‍. പാര്‍ട്ടിയെയും പ്രത്യേകിച്ചു ഇടതുമുന്നണിയെയും തകര്‍ക്കുന്നതിന് വേണ്ടിയുള്ള ഗൂഢലക്ഷ്യങ്ങളും നടപടികള്‍ക്ക് പിന്നിലുണ്ട്. സുലൈമാന്‍ സാഹിബും വിരലില്‍ എണ്ണാവുന്ന ചിലരും മാത്രമാണ് ഈ അല്പത്തരങ്ങള്‍ക്ക് ചൂട്ടു പിടിക്കുന്നത്.
പാര്‍ട്ടി ഭരണഘടനയനുസരിച്ചു ദേശീയ കൗണ്‍സില്‍ മെമ്പര്‍മാരേയും സമിതി അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിന് വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങളുണ്ട്. അതെല്ലാം കാറ്റില്‍പറത്തി തനിക്ക് സൗകര്യങ്ങള്‍ ഒരുക്കി തരുന്നവരെ മാത്രം ഉള്‍പ്പെടുത്തി രൂപീകരിച്ചിട്ടുള്ളതാണ് കൗണ്‍സിലും സമിതിയും. ഇതിനു പാര്‍ട്ടി ഭരണഘടനാ പ്രകാരം നിയമസാധുതയെയില്ല. പ്രതേകിച്ചും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടാനോ അല്ലെങ്കില്‍ അതിന്റെ ഉത്തരവാദപ്പെട്ട നേതാക്കള്‍ക്കെതിരെ നടപടി കൈകൊള്ളാനോ ഒരധികാരവും ഭരണഘടന ഈ കമ്മിറ്റിക്കു നല്‍കുന്നില്ല. അച്ചടക്ക നടപടികള്‍ കൈക്കൊള്ളേണ്ട രീതികളെകുറിച്ചും ദേശീയസമിതിയും കൗണ്‍സിലും ചേരുന്നതിനു പാലിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ചും വ്യക്തമായി പാര്‍ട്ടിഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം കാറ്റില്‍പ്പറത്തി ഈ തട്ടികൂട്ട് കമ്മിറ്റി കൈക്കൊണ്ട നടപടികള്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















