Latest News

തളിര് സ്‌കോളര്‍ഷിപ്പ് 2022 സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു

തളിര് സ്‌കോളര്‍ഷിപ്പ് 2022 സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു
X

തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച തളിര് സ്‌കോളര്‍ഷിപ്പ് 2022 സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ കോഴിക്കോട് ഉള്ളിയേരി എ യു പി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥി ഗൗതം എസ് നാരായണ്‍ ഒന്നാം സ്ഥാനം നേടി. കോട്ടയം പുതുവേലി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥി എയ്ഞ്ചല ആല്‍വിന്‍ രണ്ടാം സ്ഥാനവും തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ കെകെടിഎം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബാലവര്‍മ കെ മൂന്നാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ കാസര്‍കോട് ജില്ലയിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബല്ല ഈസ്റ്റിലെ പത്താംക്ലാസ് വിദ്യാര്‍ഥി ശ്രീനന്ദന്‍ കെ രാജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കോട്ടയം പ്രവിത്താനം സെയിന്റ് മൈക്കിള്‍സ് എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ജോസഫ് നിയോ ബിന്‍സ് രണ്ടാം സ്ഥാനവും പാലക്കാട് ജില്ലയിലെ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാരാകുറുശ്ശിയിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി ഷിബില ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പതിനായിരം രൂപ, അയ്യായിരം രൂപ, മൂവായിരം രൂപ എന്നിങ്ങനെയാണ് ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുക. ജില്ലാതലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയ കുട്ടികളാണ് സംസ്ഥാനതല പരീക്ഷയില്‍ പങ്കെടുത്തത്. സംസ്ഥാനതല സ്‌കോളര്‍ഷിപ്പ് കൂടാതെ ഓരോ ജില്ലയിലും ചുരുങ്ങിയത് അറുപത് കുട്ടികള്‍ക്ക് ആയിരം രൂപ വീതവും നൂറു കുട്ടികള്‍ക്ക് അഞ്ഞൂറു രൂപ വീതവും സ്‌കോളര്‍ഷിപ്പ് ലഭിക്കും.

Next Story

RELATED STORIES

Share it