Latest News

കുറ്റവാളിയെ സ്വയം കണ്ടെത്തി പോലിസിന് മുന്നറിയിപ്പ് നല്‍കുന്ന എഐ സിസ്റ്റവുമായി തെലങ്കാന

കുറ്റവാളിയെ സ്വയം കണ്ടെത്തി പോലിസിന് മുന്നറിയിപ്പ് നല്‍കുന്ന എഐ സിസ്റ്റവുമായി തെലങ്കാന
X

ഹൈദരാബാദ്: ഇന്ത്യയിലെ തെലങ്കാനയിലെ ഭദ്രാചലം പാലത്തില്‍ ഒരു എഐ സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്, ഇത് മയക്കുമരുന്ന് വില്‍പ്പനക്കാരെ കണ്ടെത്തി പോലിസിന് മുന്നറിയിപ്പ് അയ്ക്കും. സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുകയും വാഹന നമ്പര്‍ സ്‌കാന്‍ ചെയ്യുകയും ചെയ്യുന്ന ഈ സംവിധാനം, മയക്കുമരുന്ന് വില്‍പ്പനക്കാരെ കണ്ടെത്താനും പിടികൂടാനും തെലങ്കാന പോലിസിനെ സഹായിക്കുന്നു.

കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള എഐ സിസ്റ്റം ഉപയോഗിക്കുന്നത് ഇതാദ്യമാണ്. ഇനിയും പദ്ധതികള്‍ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് തെലങ്കാന പോലിസ്. മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളെ പിടികൂടുന്നതിനായി തെലങ്കാന ആന്റി നാര്‍ക്കോട്ടിക് ബ്യൂറോ ആണ് ഭദ്രാചലം പാലത്തില്‍ ഒരു എഐ സിസ്റ്റം സ്ഥാപിച്ചത്. സിസിടിവി പോലെ കാണപ്പെടുന്ന ഈ സിസ്റ്റത്തിന്റെ പേര് 'AccessGenie' എന്നാണ്. ഇത് സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ഉടനടി പിടിക്കും. ഒരു കാരണവുമില്ലാതെ ഒരേ വഴിയിലൂടെ ആവര്‍ത്തിച്ച് കടന്നുപോകുന്നവര്‍, കാരണമില്ലാതെ നിര്‍ത്തുന്ന അല്ലെങ്കില്‍ വളരെ സാവധാനത്തില്‍ നീങ്ങുന്ന വാഹനങ്ങളുടെ നമ്പറുകള്‍ ഇത് സ്‌കാന്‍ ചെയ്യും. എന്തെങ്കിലും തെറ്റ് കണ്ടാല്‍ ഉടന്‍ തന്നെ, എസ്എംഎസ് , ഇ-മെയില്‍ അല്ലെങ്കില്‍ വാട്ട്സ്ആപ്പ് വഴി ലോക്കല്‍ പോലിസിന് ഒരു അലേര്‍ട്ട് അയയ്ക്കും.

മയക്കുമരുന്ന് വില്‍പ്പനക്കാരെ പിടികൂടാന്‍ പോലിസിന് ഏറെ സമയം ചിലവഴിക്കേണ്ടി വന്നതിനാലാണ് ഇങ്ങനെ ഒരു സംവിധാനം ആവശ്യമായി വന്നതെന്ന് പോലിസ് പറയുന്നു. ഈ സംവിധാനം മയക്കുമരുന്ന് വില്‍പ്പനക്കാരെ പിടികൂടുന്നതില്‍ മാത്രം ഒതുങ്ങില്ല. കള്ളക്കടത്തിന് സാധാരണയായി ഉപയോഗിക്കുന്ന തെറ്റായതോ വ്യാജമോ ആയ നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങളും ഇത് കണ്ടെത്തും. ഇതൊരു തുടക്കം മാത്രമാണെന്നും ഭാവിയില്‍ പദ്ധതികള്‍ വിപുലീകരിക്കുമെന്നും പോലിസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Next Story

RELATED STORIES

Share it