Latest News

താനൂര്‍: പരിസ്ഥിതി ദിനത്തില്‍ എസ്ഡിപിഐ ശുചീകരണപ്രവര്‍ത്തനം നടത്തി

താനൂര്‍: പരിസ്ഥിതി ദിനത്തില്‍ എസ്ഡിപിഐ ശുചീകരണപ്രവര്‍ത്തനം നടത്തി
X

താനൂര്‍: ജൂണ്‍ അഞ്ച് ലോകപരിസ്ഥിതി ദിനത്തിന്റ ഭാഗമായി എസ്ഡിപിഐ താനൂര്‍ മുനിസിപ്പല്‍ കമ്മറ്റി ശുചീകരണം നടത്തി. കൂടാതെ വൃഷതൈ നട്ടു പിടിപ്പിക്കുകയും അണുനശീകരണം നടത്തുകയും ചെയ്തു.

പരിപാടിയുടെ മുനിസിപ്പല്‍തല ഉത്ഘാടനം മണ്ഡലം കമ്മറ്റി അംഗം എം മൊയ്തീന്‍ കുട്ടി നിര്‍വഹിച്ചു. 19ആം ഡിവിഷന്‍ കാട്ടിലങ്ങാടിയില്‍ ഡിവിഷന്‍ കൗസിലര്‍ ആരിഫ സലീം ഉത്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്റ് ഇ പി അബ്ദുസലാം ബ്രാഞ്ച് ഭാരവാഹികളായ ശംസു, ഷിബിലി, അഫ്‌സല്‍ കാട്ടിലങ്ങാടി, അയൂബ്ബ്, ഹനീഫ, ഗഫൂര്‍, ടി പി റാഫി, സി പി റാഫി, കെ പി കുഞ്ഞുമോന്‍, സാദിഖ്, ഷബീബ്, അബി, കുഞ്ഞിബാബു എന്നിവര്‍ നേതൃത്ത്വം നല്‍കി.

കാട്ടിലങ്ങാടി സ്‌കൂള്‍ പരിസരം, പൊതുയിടങ്ങള്‍, വീടുകള്‍, അഞ്ചുടി ഹെല്‍ത്ത് സെന്റര്‍, റഹ്‌മത്ത് നഗര്‍ എന്നി വിടങ്ങളിലാണ് പ്രവര്‍ത്തകര്‍ ശുചീകരണവും അണുനശീകരണവും നടത്തിയത്.

Next Story

RELATED STORIES

Share it