Latest News

താലിബാന്‍ വാഹനത്തിനുനേരെ ആക്രമണം; അഞ്ച് മരണം

താലിബാന്‍ വാഹനത്തിനുനേരെ ആക്രമണം; അഞ്ച് മരണം
X

ജലാലാബാദ്: അഫ്ഗാനിലെ ജലാലാബാദ് പ്രവിശ്യയിലെ തലസ്ഥാനത്ത് താലിബാന്‍ വാഹനത്തിനു നേരെ അജ്ഞാതന്‍ നിറയൊഴിച്ചു. ആക്രമണത്തില്‍ താലിബാന്‍ സായുധര്‍ അടക്കം അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് താലിബാന്‍ സൈനികരും മൂന്ന് സിവിലിയന്‍മാരും ഉള്‍പ്പെടുന്നു. അസോസിയേറ്റ് പ്രസ്സാണ് വാര്‍ത്ത പുറത്തുവിട്ടത്.

ഒരു പെട്രോള്‍ പമ്പില്‍ നിന്നാണ് താലിബാന്‍ വാഹനത്തിനുനേരെ വെടിവയ്പുണ്ടായത്. ഗ്യാസ് സ്റ്റേഷനിലുണ്ടായിരുന്ന ജീവനക്കാരന്‍ മരിച്ചു. കൂടാതെ ഒരു കുട്ടിയും മരിച്ചവരിലുണ്ട്.

താലിബാന്‍ വാഹനത്തിനുനേരെ നടന്ന മറ്റൊരു ആക്രമണത്തിലും ഒരു കുട്ടി മരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it