Latest News

ഇന്ന് കരിപ്പൂരിലെത്തിയ 4 പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍; മെഡി. കോളജിലേക്ക് മാറ്റി

കോഴിക്കോടു ജില്ലക്കാരായ മൂന്ന് പേര്‍ക്കും ഒരു പാലക്കാട്ടുകാരനുമാണ് രോഗലക്ഷണം.

ഇന്ന് കരിപ്പൂരിലെത്തിയ 4 പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍; മെഡി. കോളജിലേക്ക് മാറ്റി
X

കോഴിക്കോട്: ഇന്നു പുലര്‍ച്ചെ ബഹ്‌റെയ്‌നില്‍നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരില്‍ നാലുപേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍. വിമാനത്തില്‍ നിന്നിറക്കുമ്പോള്‍ തന്നെ നടത്തിയ പ്രാഥമിക പരിശോധനയില്‍ രോഗലക്ഷണം പ്രകടമായതോടെ നാലുപേരെയും റണ്‍വേ വഴി തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോടു ജില്ലക്കാരായ മൂന്ന് പേര്‍ക്കും ഒരു പാലക്കാട്ടുകാരനുമാണ് രോഗലക്ഷണം. ഒരു ഗര്‍ഭിണിയേയും മറ്റു ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട മൂന്നു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു ഗോവക്കാരനടക്കം 184 യാത്രക്കാരാണ് ഇന്നു പുലര്‍ച്ചെ ബഹ്‌റെയ്‌നില്‍ നിന്ന് എത്തിയത്. യാത്രക്കാരില്‍ 31 പേര്‍ ഗര്‍ഭിണികളും 31 പേര്‍ 10 വയസില്‍ താഴെ പ്രായമുള്ളവരുമാണ്. 85 പേരെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാനും 92 പേരെ സര്‍ക്കാര്‍ കെയര്‍ സെന്ററുകളിലേക്കും മാറ്റി. ഇവരില്‍ 4 പേര്‍ സ്വന്തം ചെലവില്‍ ഹോട്ടലുകളിലെ ക്വാറന്റൈനിലേക്ക് പോയി.

Next Story

RELATED STORIES

Share it