Latest News

ബ്ലാക് ഫംഗസ് രോഗം സംശയിക്കുന്നവര്‍ സിലിഗുരി ആശുപത്രിയില്‍ നിന്ന് ഒളിച്ചോടി

ബ്ലാക് ഫംഗസ് രോഗം സംശയിക്കുന്നവര്‍ സിലിഗുരി ആശുപത്രിയില്‍ നിന്ന് ഒളിച്ചോടി
X

സിലിഗുരി: ബ്ലാക് ഫംഗസ് രോഗികളുമായി സമ്പര്‍ക്കം സംശയിച്ച് ചികില്‍സയില്‍ കഴിയുന്ന രോഗികള്‍ പശ്ചിമ ബംഗാളിലെ സിലിഗുരി ആശുപത്രയില്‍ നിന്ന് ഒളിച്ചോടി. സിലിഗുരിയിലെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജ് ആശുപത്രയില്‍ നിന്നാണ് സുരക്ഷാ ജീവനക്കാരുടെയും അധികൃതരുടെയും കണ്ണുവെട്ടിച്ച് നേതൃചികില്‍സാ വാര്‍ഡില്‍ നിന്ന് ഒളിച്ചോടിയത്.

സിലിഗുരിയിലെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജ് ആശുപത്രി ബ്ലാക് ഫംഗസ് രോഗികളുടെ ചികില്‍സക്ക് വേണ്ടി മാറ്റിവച്ചിരിക്കുകയാണ്. ഒളിച്ചോടിയവരില്‍ സ്ത്രീകളുമുണ്ട്. അതില്‍ ഒരു സ്ത്രീയുടെ വിവരം ആശുപത്രി അധികൃതര്‍ പോലിസില്‍ അറിയിച്ചിട്ടുണ്ട്. മുര്‍ഷിദാബാദില്‍ നിന്നുള്ള സ്ത്രീയുടെ വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്.

വടക്കന്‍ ബംഗാളില്‍ മറ്റിടങ്ങളെ അപേക്ഷിച്ച് ബ്ലാക് ഫംഗസ് രോഗികള്‍ കൂടുതലാണ്.

കൊവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധന ബ്ലാക് ഫംഗസ് രോഗബാധയും വര്‍ധിപ്പിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. സന്‍ജയ് മാല്ലിക് പറഞ്ഞു.

നേരത്തെ വളരെ കുറച്ച് കൊവിഡ് രോഗികളെ ഇവിടെയുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ പ്രതിദിനം ഒന്നോ രണ്ടോ ബ്ലാസ് ഫംഗസ് രോഗികള്‍ ആശുപത്രിയിലെത്തുന്നുണ്ട്.

Next Story

RELATED STORIES

Share it