Latest News

തിരൂരില്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച പ്രതി അറസ്റ്റില്‍

തിരൂരില്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച പ്രതി അറസ്റ്റില്‍
X

തിരൂര്‍: തിരൂര്‍ ബിവറേജസ് പരിസരത്ത് മദ്യപിച്ചെത്തി ഗുണ്ടാവിളയാട്ടം നടത്തുകയും ടിസിവി കാമറാമാന്‍ ഷബീറിനെ ആക്രമിക്കുകയും ചെയ്ത കേസില്‍ മൂന്നാമത്തെ പ്രതിയും അറസ്റ്റിലായി. പറവണ്ണ ചേക്കാമടത്ത് വീട്ടില്‍ അന്‍ഫാദിനെ(23) യാണ് തിരൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.

നേരത്തെ ഇതേ കേസില്‍ പറവണ്ണ സ്വദേശികളായ കമ്മാക്കന്റെപുരയ്ക്കല്‍ യൂസുഫ് (34), വടക്കേകരണം വളപ്പില്‍ നിസാഫ് (33) എന്നിവരെ തിരൂര്‍ എസ്‌ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊറ്റത്തപ്പടിയിലെ ബിവറേജസിന് സമീപം മദ്യപിച്ചെത്തിയ മൂന്നംഗ സംഘം പരിസരത്തുണ്ടായിരുന്ന ആളുകളെയും മാധ്യമപ്രവര്‍ത്തകനെയും ആക്രമിച്ചത്.

Next Story

RELATED STORIES

Share it