Latest News

മഹാരാഷ്ട്ര വിശ്വാസവോട്ടെടുപ്പ്: വിധിക്ക് പരക്കെ സ്വാഗതം

ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസ്സും അടങ്ങുന്ന ത്രികക്ഷി സഖ്യവും വിധിയില്‍ സംതൃപ്തി പ്രകടിപ്പിച്ചു.

മഹാരാഷ്ട്ര വിശ്വാസവോട്ടെടുപ്പ്: വിധിക്ക് പരക്കെ സ്വാഗതം
X

മുംബൈ: മഹാരാഷ്ട്രയിലെ വിശ്വാസവോട്ടെടുപ്പ് നാള തന്നെ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സുപ്രിം കോടതിക്ക് പരക്കെ സ്വാഗതം. സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രിഥിരാജ് ചൗഹാന്‍ അഭിപ്രായപ്പെട്ടു.

ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസ്സും അടങ്ങുന്ന ത്രികക്ഷി സഖ്യവും വിധിയില്‍ സംതൃപ്തി പ്രകടിപ്പിച്ചു. വിധിയെ മാനിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നായിസ് ഇന്നു തന്നെ രാജി വയ്ക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ത്രികക്ഷി സഖ്യം വിശ്വാസവോട്ടെടുപ്പില്‍ വിജയം വരിക്കുകയും മന്ത്രിസഭ രൂപീകരിക്കുമെന്നും നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

സുപ്രിം കോടതി വിധി ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരു നാഴികക്കല്ലാണെന്നാണ് എന്‍സിപി നേതാവ് നവാബ് മാലിക്കിന്റെ അഭിപ്രായം. അടുത്ത ദിവസം തന്നെ ത്രികക്ഷി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. നാളെ അഞ്ചു മണിയോടെ ബിജെപിയുടെ അധികാരക്കളികള്‍ക്ക് വിരാമമാകും. അടുത്ത ദിവസത്തിനുള്ളില്‍ എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുകയും ചെയ്യും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭയില്‍ നാളെ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നായിരുന്നു സുപ്രിം കോടതിയുടെ വിധി. വിശ്വാസവോട്ടിന്റെ വീഡിയോ ചിത്രീകരണം നടത്തി ലൈവ് ടെലകാസ്റ്റ് ചെയ്യണമെന്നും ഇടക്കാല മുഖ്യമന്ത്രി സ്ഥിതിഗതികള്‍ നിരീക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. ഓപ്പണ്‍ ബാലറ്റായിരിക്കണം, നാളെ അഞ്ച് മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് പൂര്‍ത്തിയാക്കണം, പ്രോടൈം സ്പീക്കര്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ അഞ്ചു മണിക്കുള്ളില്‍ പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കണം വിശ്വാസവോട്ടെടുപ്പ് നടത്തേണ്ടത്. ഗവര്‍ണറോട് പ്രോട്ടൈം സ്പീക്കറെ നിയമിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനും സഞ്ജീവ് ഖന്ന, അശോക് ഭൂഷന്‍ തുടങ്ങിയവര്‍ അംഗങ്ങളുമായ സുപ്രിം കോടതിയുടെ മൂന്നംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമാണ് വിധിയെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.




Next Story

RELATED STORIES

Share it