Latest News

സുകുമാര്‍ കക്കാട് അന്തരിച്ചു

സുകുമാര്‍ കക്കാട് അന്തരിച്ചു
X

മലപ്പുറം: പ്രശസ്ത സാഹിത്യകാരനും പ്രഭാഷകനുമായ സുകുമാര്‍ കക്കാട് (82) അന്തരിച്ചു. കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മലപ്പുറം ജില്ലയിലെ വേങ്ങര കണ്ണമംഗലം സ്വദേശിയായ സുകുമാര്‍ കക്കാട് െ്രെപമറി സ്‌കൂള്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. നോവലുകള്‍, കവിതകള്‍, ബാലസാഹിത്യം തുടങ്ങി ഒട്ടേറെ കൃതികള്‍ സുകുമാര്‍ കക്കാടിന്റേതായി ഉണ്ട്.


മാമ്മന്‍ മാപ്പിള അവാര്‍ഡ് , സി എച്ച് അവാര്‍ഡ് 2005, ജയ്ഹൂന്‍ എക്‌സെലന്‍സ് അവാര്‍ഡ്, അബൂദാബി കെ എം സി സി അവാര്‍ഡ് 2008, സംസ്‌കൃതി ജിദ്ദ അവാര്‍ഡ് 2012 തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.വിശാലാക്ഷി അമ്മയാണ് ഭാര്യ. സുധീര്‍, സുനില്‍ മക്കളാണ്





Next Story

RELATED STORIES

Share it