Latest News

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് മഹാമാരിയില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പഠനസഹായം: ഉടന്‍ അപേക്ഷിക്കണം

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് മഹാമാരിയില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പഠനസഹായം: ഉടന്‍ അപേക്ഷിക്കണം
X

തിരുവനന്തപുരം: കൊവിഡ് 19 മഹാമാരി മൂലവും മറ്റു സാഹചര്യങ്ങള്‍ കൊണ്ടും തിരുവനന്തപുരം ജില്ലയില്‍ പ്രാഥമിക പഠനം ആരംഭിച്ചിട്ടില്ലാത്തതോ ഇടയ്ക്ക് വെച്ചുപഠനം നിര്‍ത്തിട്ടുള്ളതോ ആയ കുട്ടികളെ കണ്ടെത്തി തുടര്‍പഠനം സാധ്യമാക്കുന്നതിന് പദ്ധതിയുമായി തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ വകുപ്പ്.

കൊവിഡ് മഹാമാരിയില്‍ മാതാപിതാക്കള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുക, മുന്‍പ് മാതാവോ പിതാവോ നഷ്ടപ്പെട്ടിരുന്നതും കോവിഡ് മൂലം നിലവില്‍ ഉണ്ടായിരുന്ന രക്ഷകര്‍ത്താവ് നഷ്ടപ്പെട്ടുക, മാതാവോ പിതാവോ ഉപേക്ഷിച്ചു പോകുകയും കോവിഡ് മൂലം നിലവില്‍ ഉണ്ടായിരുന്ന രക്ഷകര്‍ത്താവ് നഷ്ടപ്പെട്ടുക, കോവിഡ് മൂലം എതെങ്കിലും ഒരു രക്ഷിതാവ് നഷ്ടപ്പെടുക തുടങ്ങിയ സാഹചര്യങ്ങളില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കുട്ടിയുടെ പൂര്‍ണ്ണവിവരങ്ങള്‍ സഹിതം രേഖമൂലം നേരിട്ടോ ഇമെയിലിലോ ജില്ലാശിശു സംരക്ഷണ ഓഫിസില്‍ അറിയിക്കണമെന്ന് ജില്ലാ ശിശു സംരക്ഷണ വകുപ്പ് ഓഫിസര്‍ അറിയിച്ചു. വിലാസം ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ടി.സി.42/1800, എല്‍ എച്ച് ഒ യ്ക്ക് എതിര്‍വശം, എസ് ബി ഐ, പൂജപ്പുര. ഇമെയില്‍ : tvmdcpu2015@gmail.com.

Next Story

RELATED STORIES

Share it