Latest News

തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ സഹപാഠിയുടെ വീട് കയറി ആക്രമിച്ചു

തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ സഹപാഠിയുടെ വീട് കയറി ആക്രമിച്ചു
X

തിരുവനന്തപുരം: ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് പ്ലസ് ടു വിദ്യാര്‍ഥികള്‍ സഹപാഠിയുടെ വീട് കയറി ആക്രമിച്ചു. ബൈക്കിലെത്തി 15ഓളം വരുന്ന സംഘമാണ് വീടിലേക്ക് കയറി അക്രമം നടത്തിയത്. ആക്രമണത്തില്‍ തുണ്ടത്തില്‍ മാധവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അഭയ് (17)ക്ക് കയ്യിലും മൂക്കിലും പരിക്കേറ്റു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

ഉച്ചയ്ക്ക് സ്‌കൂളില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ സുഹൃത്തിനെ രക്ഷിക്കാന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് അഭയെ ലക്ഷ്യമിട്ടത്. അതിന്റെ പ്രതികാരമായാണ് രാത്രി സംഘം വീട് കയറി ആക്രമിച്ചത്. പരിക്കേറ്റ അഭയ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. പോത്തന്‍കോട് പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it