Latest News

മഹാരാഷ്ട്രയില്‍ ഗിഗ്, ഡെലിവറി തൊഴിലാളികള്‍ക്ക് പോലിസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍

മഹാരാഷ്ട്രയില്‍ ഗിഗ്, ഡെലിവറി തൊഴിലാളികള്‍ക്ക് പോലിസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍
X

മുംബൈ: മഹാരാഷ്ട്രയില്‍ പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഡെലിവറി, ഗിഗ് തൊഴിലാളികള്‍ക്ക് പോലിസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. ഫുഡ് ഡെലിവറി, ഇ കൊമേഴ്‌സ്, ക്യാബ് സര്‍വീസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്നതാണ് തീരുമാനം. നിയമസഭയില്‍ ലേബര്‍ മന്ത്രി ആകാശ് ഫണ്ട്കറാണ് പ്രഖ്യാപനം നടത്തിയത്. പുതിയ വ്യവസ്ഥ പ്രകാരം സൊാമാറ്റൊ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്,ആമസോണ്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന എല്ലാ ഡെലിവറി പങ്കാളികളും സേവനം ആരംഭിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട പ്രാദേശിക പോലിസ് സ്‌റ്റേഷനില്‍ നിന്ന് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടണം.

മിക്കപ്പോഴും മൂന്നാം കക്ഷി ഏജന്‍സികളിലൂടെ തൊഴിലാളികളെ നിയമിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ കാര്യങ്ങളില്‍ കമ്പനികള്‍ ഉത്തരവാദിത്തം കാണിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ വീടുകളിലെത്തുന്ന ഡെലിവറി ജീവനക്കാര്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്നില്ലെന്ന് ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

പോലിസ് വെരിഫിക്കേഷന്‍ ഇല്ലാത്ത ജീവനക്കാരെ കണ്ടെത്തിയാല്‍ സേവനത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നും നിയമം പാലിക്കാത്ത കമ്പനികള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഇതിനൊപ്പം, ഗിഗ് തൊഴിലാളികള്‍ക്കായി പ്രത്യേക നിയമം കൊണ്ടുവരാനുള്ള പദ്ധതി നിലവിലില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ സോഷ്യല്‍ സെക്യൂരിറ്റി കോഡിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കായി പ്രത്യേക ക്ഷേമബോര്‍ഡ് രൂപീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it