- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'പശ്ചിമേഷ്യയില്‍ ശാന്തി പുലരാന്‍ സയണിസ്റ്റുകള്‍ ആയുധം താഴെവെക്കണം'; പറവൂര്‍ മേഖല മുസ് ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി

പറവൂര്‍: നെതന്യാഹുവിന്റെ രാഷ്ട്രീയ നേട്ടത്തിനായിമാത്രം ഇറാനെതിരേ ആക്രമണം നടത്തി ലോകത്ത് സര്‍വ്വനാശത്തിനു തുടക്കം കുറിച്ച സയണിസ്റ്റ് ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് പറവൂര്‍ മേഖല മുസ് ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷാജഹാന്‍ ഹാജി ആവശ്യപ്പെട്ടു. ഇസ്രായേലിന്റേയും അമേരിക്കയുടേയും ഏകപക്ഷീയമായ ആക്രമണത്തിനു ശേഷം ഗള്‍ഫ് മേഖലയുള്‍പ്പെടെ ആശങ്കയുടെ മുള്‍മുനയിലാണ്.
സമാധാനത്തിനായുള്ള ചര്‍ച്ചകള്‍ ശുഭസൂചകമായി മുന്നേറുന്നതിനിടെയാണ് പ്രകോപനപരമായി ഇസ്രായേല്‍ ഇറാനില്‍ ആക്രമണത്തിനു തുടക്കം കുറിച്ചത്. പശ്ചിമേഷ്യയില്‍ സമാധാനം ആഗ്രഹിക്കാത്തരാജ്യമാണ് ഇസ്രായേല്‍. ആയത്തുല്ല ഖമേനിക്കെതിരായ ആക്രമണം ആരാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇതില്‍ പറവൂര്‍ മേഖല മുസ് ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു.
അമേരിക്കയും ഇസ്രായേലുമുള്‍പ്പെടേയുള്ള സയണിസ്റ്റ് സംഘങ്ങള്‍ ആയുധം താഴെവെക്കാതെ ലോകത്ത് സമാധാനം പുലരില്ലെന്നും വിശുദ്ധ റമദാനില്‍ എല്ലാ വിശ്വാസികളും ലോകസമാധാനത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ആദ്ദേഹം പറഞ്ഞു. വൈസ് ചെയര്‍മാന്‍ എ ബി. അബ്ദുല്‍ കാദര്‍, മാലിക് പത്താല, മെഹബൂബ് ടി ഇ, കെ കെ ഫൈസല്‍, ബിനു അബ്ദുല്‍ കരീം, കെ കെ അസീസ്, വി എം ഫൈസല്‍, സി എ ഹനീഫ, യൂനുസ് പി എ, ഒ കെ റഹീം, അബ്ദുള്ള മണ്ണാന്ത്ര എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















