Latest News

സ്‌കൂള്‍ ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു

സ്‌കൂള്‍ ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു
X

കോഴിക്കോട്: സ്‌കൂള്‍ ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു. കോഴിക്കോട് പാഴൂര്‍ തമ്പലങ്ങാട്ട്കുഴി ബാവയുടെ മകന്‍ മുഹമ്മദ് ബാഹിഷ് (14) ആണ് മരിച്ചത്. കൊടിയത്തൂര്‍ പിടിഎം ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് സ്‌കൂള്‍ വളപ്പിലാണ് അപകടമുണ്ടായത്.

നിര്‍ത്തിയിട്ട രണ്ട് ബസ്സുകളില്‍ ഒന്ന് മുന്നോട്ടെടുത്തപ്പോള്‍ പിന്‍ചക്രം കുഴിയില്‍ വീഴുകയും തൊട്ടടുത്തുണ്ടായിരുന്ന ബസ്സില്‍ തട്ടുകയും ചെയ്തു. അതിനിടെ, ബസ്സുകള്‍ക്കിടയില്‍ വിദ്യാര്‍ഥി കുടുങ്ങുകയായിരുന്നു. കുട്ടി വീണുകിടക്കുന്നത് കണ്ട മറ്റൊരു വിദ്യാര്‍ഥിയാണ് അധ്യാപകരെ വിവരമറിയിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it