Latest News

മലപ്പുറത്ത് വിദ്യാര്‍ഥി കിണറില്‍ വീണ് മരിച്ച നിലയില്‍

മലപ്പുറത്ത് വിദ്യാര്‍ഥി കിണറില്‍ വീണ് മരിച്ച നിലയില്‍
X

മലപ്പുറം: മലപ്പുറം ജില്ലയിലെ പെരുവള്ളൂരില്‍ വിദ്യാര്‍ഥിയെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. നജാത്ത് ഇസ് ലാമിക് സെന്ററിലെ വിദ്യാര്‍ഥിയായ മാവൂര്‍ സ്വദേശി നാദിര്‍ ആണ് മരിച്ചത്. ഹോസ്റ്റലിനു സമീപത്തെ കിണറില്‍ ആണ് നാദിറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാനായി പോകുന്നതിനിടെ രാത്രി അബദ്ധത്തില്‍ കിണറില്‍ വീണത് ആകാമെന്ന് സംശയം.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. കിണറ്റില്‍ വീഴുന്ന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം സംഭവം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തേഞ്ഞിപ്പാലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.മീഞ്ചന്തയില്‍ നിന്നും അഗ്‌നശമന രക്ഷാ സേന സ്ഥലത്തെത്തിയാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുറത്തെടുത്തത്.

Next Story

RELATED STORIES

Share it