Latest News

മസ്തിഷ്‌ക്കാഘാതം: മലയാളി യുവാവ് കാനഡയില്‍ മരിച്ചു

മലപ്പുറം കൊണ്ടോട്ടി ഒഴുകൂരിന് സമീപം വളയക്കുത്ത്, താമസിക്കുന്ന തലാപ്പില്‍ത്തൊടിക ത്വല്‍ഹത്ത് മഹമൂദ് (24) ആണ് മരിച്ചത്.

മസ്തിഷ്‌ക്കാഘാതം: മലയാളി യുവാവ് കാനഡയില്‍ മരിച്ചു
X

മലപ്പുറം: മലയാളി യുവാവ് മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് കാനഡയില്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഒഴുകൂരിന് സമീപം വളയക്കുത്ത്, താമസിക്കുന്ന തലാപ്പില്‍ത്തൊടിക ത്വല്‍ഹത്ത് മഹമൂദ് (24) ആണ് മരിച്ചത്. രണ്ടര വര്‍ഷമായി കനഡയിലുള്ള ത്വല്‍ഹത്ത് ഹാലി ഫാക്‌സ് പ്രവിശ്യയില്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം വിട്ടു കിട്ടുന്നതിനും അനുബന്ധ ചടങ്ങുകള്‍ക്കും ടോം തോമസ്, ഫൈസല്‍ മൂപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പരേതനായ തലാപ്പില്‍ത്തൊടിക അബൂബക്കര്‍ ഹാജിയാണ് പിതാവ്.സി പി അസ്മാബിയാണ് മാതാവ്. ബദറുന്നീസ, റഹനാസ്, ജാസ്മിന്‍, സഫീറ (ടീച്ചര്‍, ജിഎംഎല്‍പിഎസ് കുട്ടശ്ശേരിക്കുളമ്പ), ജമാല്‍ അന്‍സാരി (ജിദ്ദ) എന്നിവര്‍ സഹോദരങ്ങളാണ്.അബ്ദുല്‍ റസാഖ് (എച്ച്.എം.വൈ.എച്ച്.എസ്.എസ്, മഞ്ചേരി), അഷ്‌റഫ്(അരീക്കോട്), അബ്ദുല്‍ ജലീല്‍ (പത്തിരിയാല്‍ ), മുഹമ്മദ് യൂനുസ് (എസ്.എസ്.എച്ച്.എസ്.എസ് മൂര്‍ക്കനാട്) എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്‍മാരാണ്.


Next Story

RELATED STORIES

Share it