- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാന സീനിയര്‍ വോളി: തിരുവനന്തപുരം പുരുഷ, വനിതാ ടീമുകള്‍ സെമിയില്‍

കണ്ണൂര്‍: സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിത, പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരം സെമിയില്‍. തൃശൂര്‍, കോഴിക്കോട്, എറണാകുളം പുരുഷന്മാരും വനിതകളില്‍ മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ടീമുകളും സെമിയിലെത്തി. പത്തനംതിട്ട നേരിട്ടുള്ള സെറ്റുകള്‍ക്ക് (20/25, 14/25, 18/25 ) ആതിഥേയരായ കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്. ഖെ ലോ ഇന്ത്യന്‍ താരങ്ങളുമായെത്തിയ പത്തനംതിട്ടയ്ക്ക് മുന്നില്‍ കണ്ണൂര്‍ നിഷ്പ്രഭമായി. താരനിബിഡമായ തിരുവനന്തപുരവും നേരിട്ടുള്ള സെറ്റുകള്‍ക്ക് കാസര്‍ക്കോഡിനെ (25/01, 25/03, 25/06) തുരത്തിയാണ് സെമിയിലേക്ക് കുതിച്ചത്.
പുരുഷ വിഭാഗത്തില്‍ ഏകപക്ഷീയ സെറ്റുകള്‍ക്ക് കാസര്‍കോഡിനെ തകര്‍ത്താണ് തിരുവനന്തപുരം സെമി ഉറപ്പിച്ചത്. (സ്‌കോര്‍:25/15, 25/22, 25/19 ). തൃശൂര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് വയനാടിനെ (25/20, 25/17, 25/22) പരാജയപ്പെടുത്തിയാണ് സെമിയില്‍ പ്രവേശിച്ചത്.
കണ്ണൂര്‍ പുരുഷന്മാരും സെമി കാണാതെ പുറത്തായി. രണ്ടാം സെറ്റില്‍ മാത്രമാണ് കണ്ണൂര്‍ ഒപ്പത്തിനൊപ്പം നിന്നത്. കോഴിക്കോട് ഏകപക്ഷീയ സെറ്റുകള്‍ക്ക് (25/14, 27/25, 25/23) കണ്ണൂരിനെ മറികടന്ന് സെമി ഉറപ്പിച്ചു. മലപ്പുറത്തെ ആവേശപ്പോരില്‍ കീഴടക്കിയാണ് താരസമ്പന്നമായ എറണാകുളം സെമിക്കെത്തുന്നത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് (25/12, 17/25, 25/21, 25/23 ) മലപ്പുറത്തെ എറണാകുളം പരാജയപ്പെടുത്തിയത്. വനിത സെമിയില്‍ തിങ്കള്‍ പകല്‍ രണ്ടിന് പത്തനംതിട്ടയും മലപ്പുറവും വൈകിട്ട് 3.30ന് തിരുവനന്തപുരവും കോഴിക്കോടും ഏറ്റുമുട്ടും. പുരുഷ സെമിയില്‍ വൈകിട്ട് 5.30 ന് തിരുവനന്തപുരത്തെ തൃശൂരും രാത്രി ഏഴിന് കോഴിക്കോടിനെ എറണാകുളവും നേരിടും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















