Latest News

സംസ്ഥാന സീനിയര്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ്: തിരുവനന്തപുരം ജില്ല ഓവറോള്‍ ജേതാക്കളായി

സംസ്ഥാന സീനിയര്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ്: തിരുവനന്തപുരം ജില്ല ഓവറോള്‍ ജേതാക്കളായി
X

തിരൂര്‍; തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന സംസ്ഥാന പുരുഷവനിത പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 96 പോയിന്റോടെ തിരുവനന്തപുരം ജില്ല ഓവറോള്‍ കീരീടം നേടി. 89 പോയിന്റുമായി ആലപ്പുഴ രണ്ടാം സ്ഥാനവും 83 പോയിന്റുമായി കോഴിക്കോട് മൂന്നാമതുമെത്തി. പുരുഷ വിഭാഗത്തില്‍ 54 പോയിന്റു നേടി തിരുവനന്തപുരം ഒന്നാം സ്ഥാനത്തും 45 പോയിന്റ് നേടി കണ്ണൂര്‍ രണ്ടാം സ്ഥാനവും നേടി. 39 പോയിന്റ് നേടിയ കോഴിക്കോടിനാണ് മൂന്നാം സ്ഥാനം.

വനിതാ വിഭാഗത്തില്‍ ആലപ്പുഴ ജില്ല 54 പോയിന്റുമായി ഒന്നാം സ്ഥാനവും 44 പോയിന്റുമായി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും 42 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമെത്തി.

മികച്ച പുരുഷ ലിഫ്റ്റര്‍ ആയി തിരുവനന്തപുരത്തിന്റെ ബിജിന്‍ സാങ്കിയെയും വനിതാ ലിഫ്റ്റര്‍ ആയി ആലപ്പുഴ ജില്ലയുടെ എം അനിഷയെയും തിരഞ്ഞെടുത്തു.

സമാപന സമ്മേളനം കുറുക്കോളി മൊയ്തീന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീന്‍ അധ്യക്ഷനായി. അര്‍ജുന അവാര്‍ഡ് ജേതാവ് പി.ജെ ജോസഫ് മുഖ്യാതിഥിയായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.പി. നസീമ സമ്മാനദാനം നടത്തി. കുറ്റിപ്പുറം പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ എം.വി. വാസുണ്ണി, പവര്‍ ലിഫ്റ്റിംഗ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.സുധാകരന്‍, ട്രഷറര്‍ കെ.വത്സല എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it