- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൈഡ്രോഗ്രഫിക് സര്‍വേ വിഭാഗത്തിന് അത്യാധുനിക അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ കാമറ

തിരുവനന്തപുരം: ഹൈഡ്രോഗ്രഫിക് സര്‍വേ വിഭാഗത്തിന്റെ അത്യാധുനിക അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ കാമറ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കമ്മിഷന്‍ ചെയ്തു. റോബോട്ടിക് സംവിധാനം ഉപയോഗിച്ച് കടലിന്റേയും ഡാമുകളുടേയും അടിത്തട്ടില്‍ പരിശോധന നടത്തുന്നതിനു സഹായിക്കുന്ന ഉപകരണമാണിത്.
ഹൈഡ്രോഗ്രഫിക് സര്‍വെ വിഭാഗത്തെ ആധുനികവത്ക്കരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണു പുതിയ അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ ക്യാമറ ലഭ്യമാക്കുന്നതെന്ന് ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനംപോലുള്ള വിപത്തുകള്‍ നേരിടുന്നതിനായി ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള പര്യവേഷണങ്ങളും പഠനങ്ങളും നടത്താന്‍ വകുപ്പിനെ സജ്ജമാക്കും.
പുതുതായി പുറത്തിറക്കിയ അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ ക്യാമറയുടെ പ്രയോജനം സംസ്ഥാനമെമ്പാടും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിലെ ഇവൈഇ റോവ് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ഹൈഡ്രോഗ്രഫിക് സര്‍വേ വിഭാഗത്തിനായി അണ്ടര്‍ വാട്ടര്‍ ക്യാമറ നിര്‍മിച്ചു നല്‍കിയത്. വെള്ളായണി കായല്‍ക്കരയില്‍ നടന്ന ചടങ്ങില്‍ ചീഫ് ഹൈഡ്രോളജിസ്റ്റ് ജിറോഷ് കുമാര്‍, അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് എന്‍.കെ. ഷാജി തുടങ്ങിയവരും പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















